Home Entertainment Celebrities

എങ്ങനെ മറക്കും അത്രയും നല്ല മുഖം, ഒരുപാട് നാൾ ആ ഇഷ്ടം മനസിൽ കൊണ്ടുനടന്നു, ആശാ ശരത്തിനോട് ഉണ്ടായിരുന്ന തന്റെ ഇഷ്ടത്തെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞത്

690

വാർത്താ അവതാരകനായി എത്തി പിന്നീട് സിനിമാ സീരിയൽ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ ആളാണ് കൃഷ്ണകുമാർ. സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ ആണ് അദ്ദേഹം ബിജെപിയുടെ സ്റ്റാർ നേതാവായി മാറിയത്. ഭാര്യയും സെലിബ്രേറ്റികളായ നാല് മക്കളും അടങ്ങിയ അദ്ദേഹവും കുടുംബവും സോഷ്യൽ മീഡിയയിലും സജീവമാണ്.

അതേ സമയം ഇപ്പോഴിതാ മുമ്പൊരിക്കൽ ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഒരു പഴയ ഇഷ്ടത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞതാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

Advertisements

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

ആകാശവാണിയിൽ അനൗൺസർ ആയി ജോലി നോക്കുന്ന കാലം, അന്ന് ഞാൻ കോളജിൽ പടിക്കുകയുമാണ്, പഠനവും ജോലിയും ആസ്വദിച്ച് ചെയ്യുന്ന കാലം. അങ്ങനെ, ഒരിക്കൽ ദൂരദർശനു, വേണ്ടി ഒരു അഭിമുഖത്തിന് വേണ്ടിപോയി . തൃശൂരിൽ അന്ന് യുവജനോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ കുറെ കുട്ടികൾ ഇങ്ങനെ പങ്കെടുക്കുന്നു. അവർ അഭിമുഖങ്ങൾ കൊടുക്കുന്നു.

അവരിൽ ചിലർ കലാതിലകപട്ടം നേടിയതിലും ഉൾപ്പെടുന്നു. അതിൽ ഒരു പെൺകുട്ടിയെ നമ്മൾ ഇങ്ങനെ ശ്രദ്ധിക്കുന്നു. ആ സമയത്ത് ആ കുട്ടിയുടെ പെരുമാറ്റം കൊണ്ടും വസ്ത്ര ധാരണരീതികൊണ്ടും സൗന്ദര്യം കൊണ്ടും ഞാൻ അവരെ തന്നെ ശ്രദ്ധിച്ചുനിന്നു, ഭംഗിയുള്ള, നല്ല അഴകുള്ള ഒരു പെൺകുട്ടി. എനിക്ക് അതിനോട് ഇഷ്ടം തോന്നി. അന്ന് ഞാനും ചെറുപ്പം ആണ്.

Also Read
സുധിയെ വിറ്റ് കാശാക്കുന്നതുപോലെ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും, എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക: സാജു നവോദയ

രൂപം മാത്രമല്ല ആ കുട്ടി വളരെ ഭംഗിയായി സംസാരിക്കുകയും ചെയ്തു. ആ പെൺകുട്ടി മനസ്സിൽ ഇങ്ങനെ നിലനിന്നു പോന്നു. ജീവിതം അങ്ങനെ തുടരുന്നു. പക്ഷെ ഈ പെൺകുട്ടി എന്റെ മനസ്സിൽ ഇങ്ങനെ നിലനിൽക്കുന്നുണ്ടായിരുന്നു. ആ കുട്ടി ഇപ്പോൾ എവിടെയാകും എന്ത് ചെയ്യുന്നുണ്ടാകയും എന്നൊക്കെ ചിന്തിക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു ഞാൻ സിനിമയിൽ വരുന്നു വിവാഹം കഴിഞ്ഞു കുടുംബമായി. അങ്ങനെ പലപ്പോഴായി ഒരു കുട്ടിയെ ഞാൻ സ്‌ക്രീനിൽ ഇങ്ങനെ കാണുന്നുണ്ട്. ആ കുട്ടി ആണോ ഇത് എന്ന് എന്റെമനസിൽ പലകുറി ചോദ്യവും വന്നു. എന്നാൽ അപ്പോഴേക്കും ആ പെൺകുട്ടി സിനിമ രംഗത്ത് വളരെ പ്രശസ്തയായി മാറിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ മേജർ രവിയുടെ ഒരു ചിത്രത്തിൽ ഞാനും ഉണ്ട്.

പ്രമോഷൻ വീഡിയോ ഉണ്ടാക്കാൻ വേണ്ടി ലാലേട്ടനും ഞാനും രവിയേട്ടനും ഈ കുട്ടിയും അവിടെ ഉണ്ട്. അങ്ങനെ അടുത്ത് കണ്ടപ്പോൾ എന്റെ ആ സംശയം കൂടിവന്നു ഞാൻ ആ കുട്ടിയോട് പറഞ്ഞു ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വരികയായിരുന്നു എന്ന്. അപ്പോൾ ആ കുട്ടിയും എന്നോട് പറഞ്ഞു ഞാനും ഒരു കാര്യം ചോദിയ്ക്കാൻ വന്നതാണെന്ന്.

അങ്ങനെ ഞങ്ങൾ ആ പഴയ തൃശൂർ യൂത്ത്ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ഞങ്ങൾ പരസ്പരം ഷെയർ ചെയ്തു. എന്നെ ചേട്ടനിപ്പോളും ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു മറന്നാൽ അല്ലെ ഓർക്കേണ്ടത് എന്ന്. എങ്ങനെ മറക്കും അത്രയും നല്ല മുഖം. ചെറുപ്പം മുതൽ ഉള്ള അതെ ഭംഗി ആണ് നിങ്ങൾക്ക് ഇന്നും എന്നും താൻ പറഞ്ഞു എന്നും കൃഷ്ണകുമാർ വെളിപ്പെടുത്തുന്നു.

ചിക്കൻ കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു

Also Read
പ്രണവിനെ അല്ലാതെ വേറെ ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല, മോഹൻലാലിന്റെ കുടുംബത്തിൽ അംഗമാകാൻ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്.

Advertisement