അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിൽ അധികമായി അടുപ്പം, അപകടത്തിൽ ദുരൂഹത , പരാതിയുമായി അനുജയുടെ അച്ഛൻ

843

അടൂർ: പത്തനംതിട്ട പട്ടാഴിമുക്കിലെ അപകട മരണത്തിന്റെ ദുരൂഹത നീക്കാനൊരുങ്ങി പൊലീസ്. കേസിൽ കൂടുതൽ വിവരങ്ങൾക്കായി അനുജയുടെയും ഹാഷിമിന്റെയും ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയായാൽ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് നിഗമനം.അതേ സമയം മരണപ്പെട്ട ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാസപരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളിൽ നിന്നും ശേഖരിച്ചിരുന്നു. ഇരുവരുടെയും ഫോണുകൾക്ക് ലോക്കുളളതിനാൽ ഫോറൻസിക് ലാബിലേക്ക് അയച്ചാകും പരിശോധന നടത്തുക. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.

Advertisements

Also Read
ഹണിമൂണിന് 10 ലക്ഷം രൂപ ചെലവായോ എന്ന് മാധ്യമപ്രവര്‍ത്തകന്‍, ഗോപികയായതുകൊണ്ടാണ് അടികിട്ടാതിരുന്നതെന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് ഹാഷിം വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ആ ത്മ ഹ ത്യ ചെയ്യാമെന്ന് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണോ എന്നത് അടക്കമുള്ള സംശയം നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ബന്ധുക്കളും പറയുന്നത്.

ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങളുടെ ചുരുളഴിയിക്കാമെന്ന വിശ്വാസത്തിലാണ് പൊലീസ്.
വാഹനത്തിൽ വെച്ച് അനുജയെ ഹാഷിം മർദ്ദിച്ചതായും സംശയമുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികളാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലായിരുന്നുവെന്നും ഡോർ പലതവണ തുറക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു.

മദ്യപസംഘമാണെന്ന നിഗമനത്തിൽ ഇവർ കൂടുതൽ ശ്രദ്ധിച്ചില്ല. പട്ടാഴിമുക്കിൽ വെച്ച് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു അപകടം. അതേ സമയം അപകടത്തിൽ ദുരൂഹതയാരോപിച്ച് മരിച്ച അനുജയുടെ അച്ഛൻ രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ രവീന്ദ്രൻ പൊലീസിൽ പരാതി നൽകി. നൂറനാട് പോലീസ് സ്റ്റേഷനിൽ നേരിട്ടു എത്തിയാണ് പരാതി നൽകിയത്.

മകളെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവലറിൽ നിന്ന് ഇറക്കിയത്. തുടർന്ന് ബലമായി കാറിൽ കയറ്റി ലോറിയിൽ ഇടിപ്പിച്ചു കൊല്ലുക ആയിരുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് പൊലീസിന് നൽകിയ പരാതിയിലെ ആവശ്യം.

ഇതിനിടെ അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയിൽ വച്ച് അനുജയെ ഹാഷിം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.

Also Read
അനുജ കിടന്നിരുന്നത് കാറിന്റെ പുറകിലെ സീറ്റിൽ, ഹാഷിമിന് ഒപ്പം പോയത് അനുജൻ ആണെന്ന് പറഞ്ഞ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ട്രാവലറിൽ ഉണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ സഹപ്രവർത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.

കശ്മീരിലെ ഈ ഗുഹയ്ക്ക് ഉള്ളിൽ കയറിയാൽ റഷ്യയിൽ എത്താം, അതിശയിപ്പിക്കുന്ന വിവരങ്ങൾ

Advertisement