സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്; സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

73

മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Advertisements

സഹപാഠിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് വിനോദ് അഭിനയരംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.

also read
ഇനി എപ്പോഴെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ, നജീബിനോട് ചോദ്യവുമായി പൃഥ്വിരാജ്, ആടുജീവിതത്തിലെ റിയല്‍ താരത്തിന്റെ മറുപടി കേട്ടോ
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് .

ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം പട്ന എക്സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്.

തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

also read
ഇനി എപ്പോഴെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ, നജീബിനോട് ചോദ്യവുമായി പൃഥ്വിരാജ്, ആടുജീവിതത്തിലെ റിയല്‍ താരത്തിന്റെ മറുപടി കേട്ടോ
രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

 

 

 

Advertisement