ഇനി എപ്പോഴെങ്കിലും അവിടെ പോയി ആ സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ, നജീബിനോട് ചോദ്യവുമായി പൃഥ്വിരാജ്, ആടുജീവിതത്തിലെ റിയല്‍ താരത്തിന്റെ മറുപടി കേട്ടോ

225

ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

ചിത്രം വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.

Aslo Read:അവന് അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ആരാണ് പറഞ്ഞത്, സത്യത്തില്‍ പ്രണവ് നിങ്ങളുദ്ദേശിക്കുന്നത് പോലെയല്ല, വിനീത് ശ്രീനിവാസന്‍ പറയുന്നു

ചിത്രം തകര്‍പ്പന്‍ വിജയം നേടിക്കൊണ്ടിരിക്കെ റിയല്‍ നജീബും പൃഥ്വിരാജും തമ്മിലുള്ള ഒരു അഭിമുഖമാണ് വൈറലാവുന്നത്. റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി എന്ന പേരില്‍ അണിയറ പ്രവര്‍ത്തകരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇനി എപ്പോഴെങ്കിലും അവിടെ പോയി സ്ഥലമൊന്ന് കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് പൃഥ്വിരാജ് നജീബിനോട് ചോദിക്കുന്നുണ്ട്.

ഇല്ലെന്നാണ് നജീബിന്റെ മറുപടി. താന്‍ അനുഭവിച്ച കാര്യങ്ങളെല്ലാം വീട്ടുകാര്‍ അറിയുന്നത് നോവലിന് ശേഷമാണെന്നും നജീബ് പറയുന്നു. താന്‍ മുമ്പും യഥാര്‍ത്ഥ ആളുകളെ സിനിമയില്‍ അവതരിപ്പിച്ചിട്ടിണ്ടെന്നും എന്നാല്‍ ആദ്യമായാണ് അങ്ങനെ ഒരാളെ നേരില്‍ കാണുന്നതെന്നും ദൈവീക അനുഭവമാണെന്നും പൃഥ്വിരാജ് പറയുന്നു.

Also Read: 40 ലക്ഷത്തോളം രൂപ ചെലവായി, ഇനി കൈയ്യില്‍ പണമില്ല, വെന്റിലേറ്ററില്‍ കഴിയുന്ന നടി അരുന്ധതിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

ഇരുവരുടെയും സംസാരത്തിനിടെ പൃഥ്വിരാജ് ഇമോഷണലാവുന്നുണ്ട്. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഒത്തിരി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Advertisement