Home Entertainment Celebrities

ഹണിമൂണിന് 10 ലക്ഷം രൂപ ചെലവായോ എന്ന് മാധ്യമപ്രവര്‍ത്തകന്‍, ഗോപികയായതുകൊണ്ടാണ് അടികിട്ടാതിരുന്നതെന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

81

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവര്‍ന്നതിന് ശേഷം മിനിസ്‌ക്രീനില്‍ നായികയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഡോ. ഗോപിക അനില്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഗോപിക അനില്‍ എന്ന പേരിനേക്കാള്‍ സുപരിചിതം അഞ്ജലി എന്ന പേരായിരിക്കും.

Advertisements

സ്വാന്തനത്തിലെ അഞ്ജലി എന്ന താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെയായിരുന്നു സിനിമാ മിനിസ്‌ക്രീന്‍ താരം ഗോവിന്ദ് പദ്മസൂര്യയുമായി ഗോപിയുടെ വിവാഹം. ആഡംബര വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read:ഒരു കൈയ്യില്‍ ആസ്തലിന്‍ ഇന്‍ഹേലറും മറുകൈയ്യില്‍ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവള്‍ എനിക്കൊപ്പം ഇറങ്ങി വന്നു, അവളുടെ അമ്മയ്ക്ക് ഇപ്പോഴും സത്യങ്ങളൊന്നും അറിയില്ല, ദിവ്യയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് വിനീത് പറയുന്നു

വിവാഹശേഷം നടത്തിയ ഹണിമൂണ്‍ യാത്രകളുടെ വിശേഷങ്ങളും താരദമ്പതിമാര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ തങ്ങളുടെ ഹണിമൂണ്‍ യാത്രയെ കുറിച്ച് ഗോപിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

മാധ്യപ്രവര്‍ത്തകരാണ് ഗോപികയോട് ഹണിമൂണിന് 10 ലക്ഷത്തോളം രൂപ ചെലവായോ എന്ന് ചോദിച്ചത്. അപ്പോള്‍ അത്രയൊന്നും ചെലവായിട്ടില്ലെന്നും കുറേ സ്ഥലത്തൊക്കെ പോയി, ഹോങ്കോങ്ങ് പോയിരുന്നുവെന്നും തായ്‌ലണ്ടില്‍ പോയില്ലെന്നും ഗോപിക പറയുന്നു.

Also Read:ദിലീപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് നടന്‍ സിദ്ദിഖും സംവിധായകന്‍ കെ മധുവും, പക്ഷേ പുലിവാല് പിടിച്ചത് വിനയന്‍, തുറന്നുപറഞ്ഞ് തുളസിദാസ്

ജിപി ചേട്ടന്‍ ഇപ്പോള്‍ ഷൂട്ടിലാണ്. തനിക്കും ഷൂട്ടൊക്കെ മിസ് ചെയ്യുന്നുണ്ടെന്നും ഗോപിക പറഞ്ഞു. ഗോപികയോട് ഹണിമൂണിന്റെ ചെലവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഗോപികയായതുകൊണ്ടാണ് വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ കണക്കിന് കിട്ടിയേനെ എന്ന് ആരാധകര്‍ പറയുന്നു.

Advertisement