Home Entertainment

പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അങ്ങനെ അദ്ദേഹം പെരുമാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: മമ്മൂട്ടിയെ കുറിച്ച് വെളിപ്പെടുത്തലുമായി മന്യ

2334

മലയാളി സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മന്യ നായിഡു. മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും മന്യ ചെയ്തതത്രയും ശ്രദ്ധിക്കാക്കപ്പെടുന്ന വേഷങ്ങളായിരുന്നു. ജോക്കർ എന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് മന്യ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

അരങ്ങേറ്റ ചിത്രം തന്നെ ഗംഭീരമാക്കിയ മന്യ പിന്നീട് വക്കാലത്ത് നാരായണൻ കുട്ടി, അപരിചിതൻ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, കുബേരൻ എന്നിങ്ങനെ ഒരു പിടി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമട്ടു. അതേ സമയം മലയാളികളുടെ മനസ്സിൽ ഇന്ന് നിറഞ്ഞു നിൽക്കുകയാണ് മന്യ എന്ന നടി. ജോക്കറിന് ശേഷം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ താരത്തെ തേടിയെത്തി.

Advertisements

ജയറാം, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പിന്നീട് പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, എന്നിങ്ങനെ മലയാളത്തിലെ മുൻ നിര നായകന്മാർക്കൊപ്പം മന്യ അഭിനയിച്ചു. വിവാഹ ശേഷം ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുന്ന താരം ഇപ്പോൾ കുടുംബത്തിനൊപ്പം യു എസ്സിലാണ്.

ഇപ്പോൾ മന്യയുടെ പണ്ടത്തെ ഒരു അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതിൽ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് താരം വെളിപ്പെടുത്തുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം.

ഇ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു മന്യ തന്റെ ഓർമ്മകൾ പങ്കുവെച്ചത്. മമ്മൂട്ടിയ്ക്കൊപ്പമുള്ള സിനിമകൾ മറക്കാൻ കഴിയില്ല എന്നാണ് മന്യ പറയുന്നത്. രാക്ഷസ രാജാവ്, അപരിചിതൻ എന്നീ രണ്ട് സിനിമകളിലാണ് മമ്മൂട്ടിയ്ക്കൊപ്പം മന്യ അഭിനയിച്ചിട്ടുള്ളത്.

മന്യയുടെ വാക്കുകൾ ഇങ്ങനെ:

‘പറഞ്ഞാൽ ആരും വിശ്വസിക്കില്ല, മമ്മൂട്ടി അത്രമാത്രം രസികനാണ്. രാക്ഷസരാജാവ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോകുമ്പോാൾ ഞാനും മമ്മൂക്കയെ കുറിച്ച് ഭീകരമായ കാര്യങ്ങളാണ് കേട്ടത്. വലിയ കർക്കശക്കാരനാണ് വാശിക്കാരനാണ് എന്നൊക്കെ. എന്നാൽ ഞാൻ കേട്ട കാര്യങ്ങളുമായി മമ്മൂക്കയ്ക്ക് യാതൊരു ബന്ധവുമില്ല.

ഏറ്റവും ശാന്തനായ സഹപ്രവർത്തകനാണ് മമ്മൂക്ക എന്ന് മന്യ പറയുന്നു. രാക്ഷസ രാജാവിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്കയിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത്രയേറെ തിളക്കമാണ് അദ്ദേഹത്തിന്റെ മുഖത്തിന്. എത്ര സുന്ദരനാണ്. സ്‌ക്രീനിൽ കാണുന്നതിനെക്കാൾ തിളക്കമാണ് മമ്മൂക്കയ്ക്ക് നേരിട്ട്.

സെറ്റിൽ വച്ച് മമ്മൂക്ക ഒരിക്കൽ പറഞ്ഞു, ഞാൻ കുഞ്ഞുങ്ങളെ പോലെ ചെറതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്രെയെന്നും മന്യ പറയുന്നു.

Advertisement