Home Entertainment Celebrities

കുടുംബവിളക്കിലെ ശീതൾ അമൃയുടെ പഴയ ലുക്കു കണ്ടു ഞെട്ടി ആരാധകർ; അമ്പമ്പോ ഇതെന്തൊരു മാറ്റമാണെന്ന് സഹപ്രവർത്തകരും

89

മലയാളം മിനിസ്‌ക്രീൻ പരമ്പരകളിൽ റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ തന്നെ തുടരുന്ന സീരിയൽ ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി,സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത്. ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് മാറിയിട്ടുണ്ട്.

Advertisements

സംഭവബഹുലമായ നിമിഷങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് ഈ സീരിയൽ ഇപ്പോൾ. സിദ്ദാർഥ് വേദിക വിവാഹത്തിന് ശേഷം ഇപ്പോൾ ശീതളിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ശീതളിന്റെ സുഹൃത്തായിരുന്ന ജിതിൻ എന്ന പയ്യൻ നടത്തിയ വിവാഹഭ്യർഥന വിവാഹത്തിലേക്ക് അടുക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിലെ പ്രധാന സംഭവം.

അതേ സമയം ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അമൃത നായർ സ്വന്തം പേരിനെക്കാൾ ശീതൾ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത്. അതെ പോലെ ഇന്ന് അമൃത മിനിസ്‌ക്രീൻ ആസ്വാദകരുടെ പ്രിയപ്പെട്ട മകൾ കൂടിയാണ്.

ഏതാനും ദിവസങ്ങൾക്കു മുമ്പനിറവയറുമായി നിൽക്കുന്ന ഫോട്ടോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഏറെ വൈറലായിരുന്നു. ഒപ്പം നടൻ സച്ചിൻ ആ വയറിൽ കൈ പിടിച്ചിരിക്കുന്നതും ചിത്രത്തിൽ ഉണ്ടായിരുന്നു. തൊട്ട് പിന്നാലെ ഇതെപ്പോൾ സംഭവിച്ചു എന്ന ചോദ്യവുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തുകയും ചെയ്തു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പഴയ ഒരു ചിത്രമാണ്. ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് അമൃത തന്നെയാണ്. 2015 കാലഘട്ടത്തിലെ ചിത്രമാണ് അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി. ലോക്ക് ഡൗണിന് നന്ദി. 2015 ലെ ഞാൻ. എന്ന് കുറിച്ചു കൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എന്തൊരു മാറ്റമാണിതെന്നു പറഞ്ഞു കൊണ്ട് ചിത്രത്തിനടിയിൽ നിരവധി പേരാണ് കമന്റുകളായി എത്തിയിരിക്കുന്നത്. കമന്റുമായി ആരാധകർക്കൊപ്പം സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഷിയാസ്, ശ്രീവിദ്യ, അവതാരകയായ വീണ മുകുന്ദൻ എന്നിവർ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

അമൃത തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. സഹോദരിയാണോ എന്നും ചോദിക്കുന്നുണ്ട്. അമൃത ഞെട്ടിച്ചുവെന്നും ആരാധകർ പറയുന്നുണ്ട്. കഷ്ടപ്പാടുകളും യാതനകളും തരണം ചെയ്താണ് അമൃത ഇന്ന് കാണുന്ന ശീതളായി മാറിയത്. തന്റെ അടുത്ത വലിയ ലക്ഷ്യം സിനിമയാണെന്നും അമൃത പറയുന്നു. അഭിനയ രംഗത്തേക്ക് വന്നപ്പോൾ എനിക്ക് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല.

ബന്ധുക്കൾ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവെ എല്ലാവരും സിനിമയിലും സീരിയലിലും എത്തിയാൽ പിന്നെ പെൺകുട്ടികളുടെ ജീവിതം തീർന്നുവെന്നാണല്ലോ കരുതുതുന്നത്. ഇപ്പോൾ നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും വലിയ കാര്യമാണെന്നും നടി പറഞ്ഞിരുന്നു. ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് അമൃത അഭിനയത്തിലേക്ക് എത്തുന്നത്.

ഫേസ്ബുക്കിലെ ഓഡിഷൻ പരസ്യം കണ്ടാണ് അയച്ച് നോക്കുന്നത്. ചെറുപ്പം മുതൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് മുൻപ് അമൃത പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാർ മാജിക്കിൽ പങ്കെടുത്ത് ശ്രദ്ദിക്കപ്പെട്ടിരുന്നു എങ്കിലും കുടുംബ വിളിക്കിലെ ശീതൾ ആയതോടെയാണ് താരത്തിന്റെ കരിയർ വഴിത്തിരിവിലായത്.

Advertisement