Home Entertainment

എന്നെ കണ്ടയുടൻ ലാലേട്ടൻ വിളിച്ചത് അങ്ങനെ, ഞാൻ ഞെട്ടിപ്പോയ്; വെളിപ്പെടുത്തലുമായി നേഹ സക്സേന

111

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബ, താരരാജാവ് മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലൂടെ മലയാളികളക്ക് പ്രിയങ്കരിയായ നടിയാണ് തെന്നിന്ത്യൻ താര സുന്ദരി നേഹ സക്‌സേന. ഫാഷൻ ഷോകളിലൂടെയാണ് നേഹ സക്‌സേന സിനിമയിലേക്കെത്തിയത്.

മലയാളത്തിന് പുറകേ തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളിൽ നേഹ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായ നേഹ 2016 ൽ മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. 2017ൽ ആണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ചിത്രം റിലീസ് ചെയ്യുന്നത്.

Advertisements

ഇപ്പോഴിതാ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിനെ പരിചയപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നേഹ സക്സേന. സെറ്റിലെത്തിയപ്പോൾ തന്നെ ഹായ് ജൂലി എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ തന്നെന്ന പരിചയപ്പെട്ടതെന്നും അത് കേട്ട് താൻ ഞെട്ടിയെന്നും നേഹ പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. നേഹയുടെ വാക്കുകൾ ഇങ്ങനെ:

കസബ റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മോഹൻലാൽ സിനിമയിലേക്ക് നിർമ്മാതാവ് സോഫിയ പോൾ വിളിക്കുന്നത്. പ്രാങ്ക് കോൾ ആകുമെന്നാണ് ആദ്യം കരുതിയത്. മോഹൻലാൽ സാറിനൊമുള്ള സീനുകളെ കുറിച്ചോർത്ത് ചിത്രത്തിന്റെ സെറ്റിൽ എത്തുമ്പോൾ വിറച്ചു കൊണ്ടാണ് നടന്നത്.
എന്നെ കണ്ടപ്പോൾ തന്നെ ഹായ് ജൂലി എന്ന് വിളിച്ചു.

എന്റെ കഥാപാത്രത്തിന്റെ പേര് വിളിച്ച് പരിചയപ്പെട്ടതിനാൽ ഞാൻ ഞെട്ടിപ്പോയിയെന്നും താരം പറയുന്നു. അതേ സമയം ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ട് ആണ് നേഹയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സഖാവിന്റെ പ്രിയസഖി, പടയോട്ടം, ജീം ബൂം ബാ, ധമാക്ക തുടങ്ങിയ മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Advertisement