Home Entertainment

മഞ്ജുവിന് അവാർഡ് കിട്ടിയ ദിവസം ലൊക്കേഷനിലേക്ക് വന്ന നയൻതാര അപ്പോൾ തന്നെ മടങ്ങി, പിന്നീട് വന്നത് ഒരു മെസ്സേജ്: സത്യൻ അന്തിക്കാട്

28314

തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരമായ നയൻ താരയെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ചത് മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ സത്യൻ അന്തിക്കാടായിരുന്നു. ജയറാമിന്റെ നായികയായി മനസിനക്കരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയൻതാര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടി കൂടിയാണ്.

മനസ്സിനക്കരെയ്ക്ക് ശേഷം ഒന്നു രണ്ടു മലയാള സിനിമയിൽ കൂടി അഭിനയിച്ച നയൻതാര തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. ശരത് കുമാറിന്റെ നായിയായി അയ്യ എന്ന സിനിമയിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. അയ്യ സൂപ്പർഹിറ്റായതോടെ പിന്നെ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Advertisements

Also Read
ബീസ്റ്റിന് ശേഷം വിജയ് എത്തുന്നത് ദേശീയ അവാർഡ് ജേതാവിന്റെ ചിത്രത്തിൽ, രണ്ടു ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന് പടുകൂറ്റൻ പ്രതിഫലം, വിജയ് ചോദിക്കുന്നത് എന്തും കൊടുക്കാൻ നിർമ്മാതാക്കളുടെ ക്യൂ

അന്യഭാഷകളിലെ തിരക്കിനിടയിലും താരം ഇടയ്ക്കിടെ മലയാളത്തിലും വന്ന് വേഷമിട്ടിരുന്നു. ഏറ്റവും അവസാനം നിഴൽ എന്ന സിനിമയിൽ ചാക്കോച്ചന്റെ നായികയായിട്ടാണ് താരം എത്തിയത്. അതേ സമയം
നയൻതാര സിനിമയിലെത്താൻ താനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളർച്ചയിൽ മറ്റൊരു പങ്കും തനിക്കില്ലെന്ന് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ.

സ്വന്തം കഴിവും ആത്മാർത്ഥമായ പരിശ്രമവും കൊണ്ടാണ് അവർ ഇന്നത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയതെന്ന് എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി നയൻതാര എത്തിയ ഒരു അനുഭവവും പങ്കുവെച്ചു കൊണ്ട് വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്.

ഗൃഹലക്ഷ്മയിൽ എഴുതിയ പംക്തിയിൽ ആണ് സ്ത്യൻ അന്തിക്കാട് ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
വിവാഹം കഴിഞ്ഞാൽ ആദ്യം ചെയ്യുക ഇതാണ്, കല്യാണ ശേഷമുള്ള പ്ലാനുകൾ വെളിപ്പെടുത്തി എലീന പടിക്കൽ

എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നടക്കുകയാണ്. മഞ്ജു വാര്യരും ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാർഡ് കിട്ടിയ ദിവസമാണ്. കുറേ ചാനലുകാരും പത്രക്കാരും എത്തിയിട്ടുണ്ട്. പെട്ടെന്നൊരു കാറിൽ നയൻതാര വന്നിറങ്ങി. ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്തെവിടെയോ നടക്കുന്നുണ്ടായിരുന്നു.

ഇടയ്ക്ക് കിട്ടിയ ഒഴിവുസമയത്ത് ഞങ്ങളുടെ സെറ്റിലേക്ക് വന്നതാണ്. ചാനലുകാരും ഷൂട്ടിങ് സെറ്റിലുള്ളവരും ഒക്കെ നയൻസിന് ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച് ചെറിയ തോതിൽ കുശലം പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അവർ സ്ഥലം വിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് നയൻതാരയുടെ ദീർഘമായ ഒരു മെസ്സേജ് വന്നു. ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്നെ കാണാൻ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതൽ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ തിരിച്ചുപോന്നതെന്നും അതിലെഴുതിയിരുന്നു.

ഒപ്പം ഹൃദയത്തിൽ തൊടുന്ന ചില വാക്കുകളും. സിനിമ എന്ന അത്ഭുതലോകത്തിന്റെ വാതിലുകൾ എനിക്കുമുന്നിൽ തുറന്നുതന്നത് താങ്കളാണ്. താങ്കൾ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല.

Also Read
നടൻ ബാലയുടെ പുതിയ വധുവിനെ പരിചയപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്, വീഡിയോ വൈറൽ, ഫഹദ് ഫാസിലിന് ഒപ്പവും ബാലയും ഈ യുവതിയും

പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നൽകുന്ന വാക്കാണ് അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്ത്. സത്യമായും എനിക്ക് സന്തോഷം തോന്നി. നയൻതാര സിനിമയിലെത്താൻ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളർച്ചയിൽ മറ്റൊരു പങ്കും എനിക്കില്ല. സ്വന്തം കഴിവും ആത്മാർത്ഥമായ പരിശ്രമവും കൊണ്ടാണ് അവർ ഇന്നത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയതെന്നും സത്യൻ അന്തിക്കാട് കുറിക്കുന്നു.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

Advertisement