Home Entertainment

കിടിലൻ സാരി മോഡൽ, ചെന്നൈയിൽ സെറ്റിൽഡായ തൃശ്ശൂർക്കാരി: രാക്കുയിൽ സീരിയലിലെ മാനസി ശരിക്കും ആരാണെന്നറിയാവോ

828

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് രാക്കുയിൽ. നിരവധി ആരാധകരുള്ള ഈ പരമ്പരയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രാക്കുയിൽ സീരിയലിൽ മാനസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയിരിക്കുന്ന താരമാണ് നടി അപ്സര.

തന്റേത് കിടിലനൊരു നെഗറ്റീവ് റോൾ ആണെങ്കിലും പ്രേക്ഷകരുടെ സപ്പോർട്ട് ലഭിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സീരിയലിലെ കഥാപാത്രത്തെ കുറിച്ച് നടി വാചാലയായിരിക്കുന്നത്. പ്രേക്ഷകർക്ക് പലപ്പോഴും അപ്സര ശരിക്കും മലയാളിയാണോ എന്ന സംശയം ഉണ്ടാവാം എന്ന അവതാരകയുടെ ചോദ്യത്തിന് ഞാൻ ഒർജിനൽ 916 തൃശൂർക്കാരി ആണെന്നാണ് നടിയുടെ മറുപടി.

Advertisements

ഇനിയിപ്പോ തൃശൂർക്കാരി ആണെന്ന് അറിയിക്കാൻ അവിടുത്തെ ഭാഷ പറയണമോ എന്നും ചോദിക്കുന്നു. തന്നോട് ഒരുപാട് പേരായി ചോദിക്കാറുള്ള കാര്യമാണിത്. മലയാളിയാണോ, അതോ തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന് അഭിനയിപ്പിക്കുന്നതാണോന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യൂബ് കമന്റുകളിലുമൊക്കെ എല്ലാവരും ചോദിക്കുന്നതായി അപ്സര വ്യക്തമാക്കുന്നു.

Also Read
ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളത്: ഗായത്രി സുരേഷ്

ഞാനിപ്പോൾ ചെന്നൈയിൽ സെറ്റിൽഡാണ്. പക്ഷേ ജനിച്ചതും വളർത്തന്നതും സ്‌കൂളിൽ പഠിച്ചതുമൊക്കെ തൃശൂരിലായിരുന്നു. ഓഫീസിന് അകത്തിരുന്ന് എട്ട്, ഒൻപത് മണിക്കൂർ ഇരുന്ന് ജോലി ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. സാരിയിൽ മോഡലിങ്ങാണ് ഞാൻ ആദ്യം ചെയ്തിരുന്നത്.

അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് സീരിയലിലേക്ക് എത്തുന്നത്. തുടക്കത്തിൽ ഇതൊരു സീരിയസ് കരിയറായി കണ്ടിരുന്നില്ല. പിന്നെ കുറേ നാളുകൾ കഴിഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് തോന്നി. അങ്ങനെയാണ് അതിൽ സജീവമാകുന്നത്. ഇപ്പോൾ സന്തോഷവതിയാണ്. മലയാളത്തിൽ നല്ലൊരു പ്രോജക്ട് ചെയ്യണമെന്നതും നെഗറ്റീവ് റോൾ വേണമെന്നതും എന്റെ വലിയ സ്വപ്നമായിരുന്നു.

അത് രണ്ടും ഒരുമിച്ച് സാധിച്ചു. അതിൽ സംതൃപ്തി ഉണ്ട്. മലയാള സിനിമയിലേക്ക് വരുമോ എന്നുള്ള പ്രതീക്ഷ ഒന്നുമില്ല. വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഇപ്പോൾ ഞാൻ സന്തോഷവതിയാണെന്നും താരം പറയുന്നു. ഈ കഥ കേട്ട് ആദ്യ ഷെഡ്യൂൾ വന്ന് അഭിനയിച്ചപ്പോൾ ആൾക്കാരുടെ കൈയിൽ നിന്നും അടി കിട്ടുമെന്നാണ് വിചാരിച്ചത്.

നെഗറ്റീവ് ക്യാരക്ടർ ആയത് കൊണ്ട് ചീത്തയൊക്കെ പറയുമെന്ന് കരുതി. ആരും മാനസിയെ സ്വീകരിക്കുമെന്ന് കരുതിയില്ല. പക്ഷേ പ്രതീക്ഷിച്ചതിലും കൂടുതൽ കേരളത്തിൽ നിന്നും ലഭിച്ചുവെന്നും താരം പറയുന്നു.

Also Read
കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു, മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നില്ല, ജോജുവിന് എതിരെ കേസെടുക്കില്ല

Advertisement