Home Entertainment

നയൻതാര സൂപ്പർനടിയാകാൻ കാരണം നവ്യാ നായർ വേണ്ടെന്ന് വെച്ച രണ്ട് തമിഴ് ചിത്രങ്ങൾ, സംഭവം ഇങ്ങനെ

2167

കലോൽസവ വേദികളിലെ നൃത്ത രംഗത്ത് നിന്നും സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യാ നായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ നവ്യയ്ക്ക് പിന്നീട് സിനിമാ രംഗത്ത് തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല.

ഇഷ്ടത്തിന് പിന്നാലെ രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിൽ ആയിരുന്നു നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളകളുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു നവ്യ. തന്റ രണ്ടാമത്തെ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്സകാരം നേടിയ നവ്യ മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ്.

Advertisements

More Articiles
ഒന്നുകിൽ എഴുന്നേറ്റ് നടക്കണം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം, അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്: തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

അതേ സമയം താൻ നിരസിച്ച ചില തമിഴ് ചിത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നവ്യാ നായർ ഇപ്പോൾ. നവ്യ നിരസിച്ച രണ്ട് ചിത്രങ്ങൾ വലിയ വിജയങ്ങളായി മാറുകയും ആത് മറ്റൊരു താരത്തിന്റെ കരിയറിൽ നിർണായകമായി മാറുകയുമായിരുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

2005 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു അയ്യ. ശരത്കുമാർ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ നയൻതാരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്. വടിവേലു, പ്രകാശ് രാജ്, ലക്ഷ്മി രോഹിണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയൻതാരയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അയ്യ. ചിത്രത്തിലെ ഒരു വാർത്തൈ എന്ന പാട്ടും വലിയ ഹിറ്റായിരുന്നു അക്കാലത്ത്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള ഓഫർ ആദ്യം വന്ന് നവ്യാ നായർക്കായിരുന്നു.

More Articiles
കൂറ്റൻ പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര, ഒടുവിൽ നയൻതാരയെ മാറ്റി തമന്നയെ നായികയാക്കി, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ

എന്നാൽ അക്കാലത്ത് താൻ കൂടുതൽ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാൽ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നവ്യാ നായർ പറയുന്നു. ഇതോടെ ഈ ചിത്രത്തിലേക്ക് നയൻതാര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്. ഇതുപോലെ തന്നെ രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നും എന്നാൽ നിരസിക്കുകയായിരുന്നുവെന്നും നവ്യ പറയുന്നു.

തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. അതേസമയം തമിഴിൽ തനിക്ക് നല്ല സിനിമകളൊന്നും ലഭിച്ചിരുന്നില്ലെന്നും നവ്യ പറയുന്നു. അതേസമയം വിവാഹ ശേഷം സിനിമവിട്ട നവ്യാ നായർ തിരിച്ചു വന്നിരിന്നു

ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് നവ്യ നായർ. ഒരുത്തിയാണ് നവ്യയുടെ പുതിയ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയുന്നത്. ദൃശ്യം 2വിന്റെ കന്നട പതിപ്പും നവ്യയുടേതായി ഒരുങ്ങുന്നുണ്ട്.

Advertisement