Home Entertainment

ഷാൾ എടുത്ത് എന്റെ കഴുത്തിൽ കുടുക്കിയിട്ട് ചെയ്തത് ഇങ്ങനെ, രണ്ടാം ഭർത്താവായ ഉണ്ണിക്ക് തലയ്ക്ക് വട്ടാണ്, മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ ഇനിയും വേറെ കണ്ടെത്തും: ദയാ അശ്വതി

552

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ് ബോസിലൂടെ താരത്തിന് നിറയെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവായ ദയ തന്റെ അഭിപ്രായങ്ങൾ, വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു.

അതേ സമയം ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.
ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ചെറിയ കാര്യത്തിന് പോലും പൊട്ടക്കരയുന്ന പ്രകൃതമാണ് ദയയുടെത്.

Advertisements

ഇതിലൂടെ തന്നെയാണ് ഈ ദയാ അശ്വതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ കൂടുതൽ സജീവം ആയിരുന്നു. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം. താരത്തിന്റെ രണ്ട് മക്കളും ആദ്യ ഭർത്താവിന് ഒപ്പമാണ് താമസം. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ഉടൻ തന്നെ ബന്ധം വേർപിരിഞ്ഞതും. ഇപ്പോളിതാ തന്റെ രണ്ടാം ഭർത്താവ് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയാണ് ദയ അശ്വതി രംഗത്തെത്തിയിത്.

തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാൻ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീർച്ചയായും കണ്ടെത്തും. ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്. സൂക്ഷിക്കണമെന്നു അവർ പറഞ്ഞിരുന്നു.

ഉണ്ണി ഷാൾ എടുത്ത് എന്റെ കഴുത്തിൽ കുടുക്കി ശ്വാസംമുട്ടിച്ച് വകവരുത്താൻ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ഭാര്യ ഇട്ടിട്ടു പോയി. വൺമാൻ ഷോയിലെ ലാൽ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി എന്നും ദയാ അശ്വതി പറയുന്നു.

അതേ സമയം മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച ഷോ 2 ഉം കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു. ഇതോടെ നാട്ടിലെത്തിയ താരം കൊച്ചിയിൽ വന്ന് ഒരു ഫ്ളാറ്റെടുത്ത് താമസിക്കുകയാണ് ഇപ്പോൾ.

Advertisement