Home Entertainment

മലയാളികളുടെ പ്രിയപ്പെട്ട പത്മിനിയും മോഹൻകുമാറും, സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രവുമായി സായ് കിരൺ, വീണ്ടും ഒന്നിക്കുന്നുവോ എന്ന സംശയവുമായി ആരാധകർ

158

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായ വാനമ്പാടി മിനിസ്‌ക്രീൻ ആരാധകരായ
മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്നു. പരമ്പര അവസാനിച്ചിട്ട് ഏറെ നാളായെങ്കിലും ഇതിലെ ഓരോ കഥാതാരങ്ങളും അത് അവതരിപ്പിച്ച താരങ്ങളും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.

Advertisements

വാനമ്പാടി അവസാനിച്ചിട്ട് കാലം കുറേ ആയെങ്കിലും പത്മിനിയും മോഹൻകുമാറും അനുമോളും തംബുരുവുമൊക്കെ പ്രേക്ഷക മനസ്സിലുണ്ട്. ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ഈ പരമ്പരയിൽ പാട്ടുകാരനായ മോഹൻകുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സായ് കിരൺ റാം എന്ന നടൻ ആയിരുന്നു. മലയാളത്തിൽ ചാക്കോച്ചനും ശാലിനിയും അഭിനയിച്ച നിറം എന്ന സൂപ്പർഹിറ്റ് മലയാള സിനിമയുടെ തെലുങ്ക് റീമേക്ക് ആയ നുവ്വ കവാലി എന്ന ചിത്രത്തിലൂടെയാണ് സായ് കിരൺ അഭിനയ രംഗത്ത് എത്തുന്നത്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സായ് കിരൺ പരമ്പര അവസാനിച്ചിട്ടും ഇടയ്ക്കിടെ ഇതിലെ താരങ്ങളും ഒത്തുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സായ് കിരൺ പങ്കുവെച്ച ചില ചിത്രങ്ങളാണ്.

വാനമ്പാടി സീരിയലിൽ പത്മിനി എന്ന കഥാപാത്രമായി എത്തിയ സുചിത്ര നായർക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് സായ് കിരൺ പങ്കുവെച്ചത്. വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച പത്മിനിയും മോഹൻകുമാറും എന്ന ക്യാപ്ഷനോടെയാണ് സായ് കിരൺ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

രണ്ട് പേരെയും മിസ് ചെയ്യുന്നുവെന്നും വാനമ്പാടി ടീം വീണ്ടും ഒന്നിക്കാനായി കാത്തിരിക്കുന്നു എന്നും ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. അതേ സമയം ഈ ചിത്രം കണ്ടിട്ട് നിങ്ങൾ വീണ്ടും ഒന്നിക്കുന്നു എന്നാണല്ലോ തേന്നുന്നതെന്നും കമന്റുകൾ ആരാധകർ ഇടുന്നുണ്ട്. ആരാധകരെ പോലെതന്നെ താരങ്ങളും മോഹനേയും പത്മിനിയേയും മിസ് ചെയ്യുന്നുവെന്നാണ് സായ്കിരൺ പറയുന്നത്.

എന്നാൽ വാനമ്പാടിക്ക് ശേഷം മറ്റ് സീരിയലുകളിലേക്കില്ലെന്നും ഡാൻസ് എന്ന തന്റെ പാഷന്റെ പിന്നാലെയാണ് ഇനിയെന്നുമാണ് സുചിത്ര വ്യക്തമാക്കിയിരുന്നു. പറഞ്ഞതു പോലെ തന്നെ ഇപ്പോൾ ഡാൻസ് സ്‌ക്കൂളും മറ്റുമായി തിരക്കിലാണ് സുചിത്ര.

Advertisement