Home Entertainment Celebrities

തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം ആ സമയത്തൊന്നും അറിഞ്ഞിരുന്നില്ല, പലപ്പോഴും തലചുറ്റി: തുറന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

105

പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെയും നടൻ രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടഷ്. ടിക്ക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കഴിഞ്ഞ വർഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. താരാ കല്യാണിന്റെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താരാ കല്യാണിനെ പോലെ തന്നെ മികച്ച ഒരു നർത്തകിയാണ് സൗഭാഗ്യയും. അർജുനൊപ്പമുള്ള സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വലിയ ഹിറ്റ് ആയിരുന്നു. കഴിഞ്ഞ വർഷമാണ് താരം അർജുനനെ വിവാഹം കഴിച്ചത്.

Advertisements

അർജുൻ അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചതാണ്. ഈ അടുത്താണ് താൻ അച്ഛനാവാൻ പോവുന്ന സന്തോഷം അർജുൻ പങ്കുവെച്ചത്. തന്റെ വീട്ടിലെ ഒരു ദുഖവാർത്ത പങ്കുവെക്കുന്നതിനിടെയാണ് ഭാര്യ ഗർഭിണിയാണെന്ന് താരം പറഞ്ഞത്. പിന്നാലെ സൗഭാഗ്യയും ഇൻസ്റ്റഗ്രാം വഴി ഈ കാര്യം പുറത്തുവിട്ടു.

ഇപ്പോൾ തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യയും അർജുനും. കഴിഞ്ഞ ദിവസം നാലാം മാസത്തെ വിശേഷങ്ങളെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു. താൻ അമ്മയാവാൻ പോവുന്നതിനെക്കുറിച്ച് സർപ്രൈസായാണ് മനസ്സിലാക്കിയതെന്നാണ് താരം പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു ഫോട്ടോ ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല. പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടിൽ ഏറ്റവും അവസാനം ധരിച്ച നീലനിറത്തിലെ വസ്ത്രത്തിലെ ചിത്രമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.

ഇതിനോടകം തന്നെ സൗഭാഗ്യയുടെ പോസ്റ്റ് വൈറലായി കഴിഞ്ഞു. നിരവധി ആരാധകരും സഹ പ്രവർത്തകരും ആണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

Advertisement