Home Entertainment Celebrities

സുഹാനയെ സ്വന്തം മകളെ പോലെയാണ് മഷൂറയുടെ വാപ്പയും ഉമ്മയും കാണുന്നത്, മഷൂറയുടെ വീട്ടിലെത്തി സൂഹാന, ഈ സ്‌നേഹം എന്നും ഉണ്ടാകട്ടെ എന്ന് ആരാധകർ

229

അറിയപ്പെടുന്ന മോഡലും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമായ ബഷീർ ബഷി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സുഹാന, മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ബഷീർ ബഷിക്ക് ഉള്ളത്. എന്നാൽ രണ്ട് ഭാര്യമാർക്കുമൊപ്പം സന്തുഷ്ട കുടുംബമാണ് താരം നയിക്കുന്നത്.

ബിഗ് ബോസിൽ മത്സരിച്ചതോടെയാണ് ബഷീർ ബഷി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് താരത്തെ വിമർശിച്ചവരുമുണ്ടായിരുന്നു. സുഹാനയ്ക്കും മഷൂറയ്ക്കുമൊപ്പമായി സന്തുഷ്ട കുടുംബ ജീവിതം നയിച്ചുവരികയാണ് ബഷീർ.

Advertisements

ബഗ് ബോസിൽ വെച്ചായിരുന്നു ബഷീർ ബഷി രണ്ടു വിവാഹം കഴിച്ചത് വെളിപ്പെടുത്തിയത്. തന്നെ കണ്ട് ആരും അനുകരിക്കരുതെന്നും ബഷീർ ബഷി പറഞ്ഞിരുന്നു. ആദ്യം സുഹാനയെ ആയിരുന്നു ബഷീർ ബഷി പ്രണയിച്ച് വിവാഹം കഴിച്ചത്.

Also Read
മാലിക്കിൽ ജലജയും മകളും മാത്രമല്ല, സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ ചന്തു, കൈയ്യടിച്ച് ആരാധകർ

പിന്നീട് മഷൂറയേയും പ്രണയിച്ച ബഷീർ ബഷി സുഹാനയുടെ സമ്മതത്തോട് കൂടി മഷൂറയെ വിവാഹം കഴിക്കുകയായിരുന്നു. മൂവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവർക്കും യൂടൂബ് ചാനലും ഉണ്ട്. അടുത്തിടെയാണ് ബിബി ഗാർഡൻ ഇവർ ആരംഭിച്ചത്. വീഡിയോകളിലൂടെ താരം വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ നാളുകൾക്ക് ശേഷമായി കുടുംബസമേതമായി മഷൂറയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ബഷീർ ബഷി.
പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷമായിരുന്നു മഷൂറയുടെ മുഖത്ത്. ഭാര്യ വീട്ടിൽ വന്നതോടെ ബഷിയുടെ കൗണ്ടർ കുറഞ്ഞ് പോയോയെന്നായിരുന്നു ചോദ്യം.

എല്ലാവരും വ്ളോഗ് ചെയ്യുന്നതിനാൽ കുറച്ച് ഭാഗങ്ങളേ താൻ കാണിക്കുന്നുള്ളൂവെന്നും മഷൂറ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ബഷീർ ബഷി ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ കൊതി വരുമെന്ന് ഗർഭിണികൾ കമന്റ് ചെയ്യുമെന്നായിരുന്നു സുഹാന പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ സോനു ഡയറ്റിലായിരുന്നു. സുഹാനയേയും മകളെപ്പോലെയാണ് മഷൂറയുടെ പപ്പയും മമ്മിയും കാണുന്നത്.

ഇങ്ങോട്ട് വരികയാണെന്ന് അറിഞ്ഞതോടെ ഈ പ്രാവശ്യം സുഹാന ഡയറ്റ് മാറ്റിയെന്ന് മഷൂറ പറഞ്ഞു. പൊതുവെ മഷൂറ വീഡിയോ എടുക്കുമ്പോൾ കൗണ്ടറുകൾ പറയാറുള്ള ബഷീർ ഇക്കുറി നിശബ്ദനായിരുന്നു. ഭാര്യ വീട്ടിൽ വന്നതാണോ ഇതിന് കാരണം എന്നായിരുന്നു പലരും ചോദിച്ചത്.

Also Read
മോഹൻലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട്, പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ടു വരും: വെളിപ്പെടുത്തൽ

സുഹാനയും മക്കളുമെല്ലാം ഇവിടെ കസിൻസിനൊപ്പമായി തിരക്കിലാണ്. അതേ സമയം മാംഗ്ലൂരിലെ വീട്ടിലെ ഡെയ്ലി വ്ളോഗ് പങ്കുവെച്ച മഷൂറയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ആരാധകർ. ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെയെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Advertisement