Home Entertainment Celebrities

സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിനും മരണത്തിനും ഇടയിൽ അന്യനാട്ടിൽ കഴിയുന്ന ഒരാൾക്ക് വേണ്ടി സഹായമഭ്യർത്ഥിച്ചിട്ട് യാതൊരു പ്രതികരണവുമില്ല! സുരേഷ് ഗോപിക്ക് എതിരെ വിമർശനവുമായി ജോമോൾ ജോസഫ്

216

ശക്തമായ നിലപാട് കൊണ്ടും വ്യത്യസ്തമായ കുറിപ്പുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയയായ യുവതിയാണ് ജോമോൾ ജോസഫ്. പറയാനുള്ള കാര്യങ്ങൾ മുൻ പിൻ നോട്ടമില്ലാതെ വെട്ടിത്തുറന്ന് പറയുന്നതിനാൽ ഒരുപാട് വിമർശനങ്ങളും നേടാറുണ്ട്. അടുത്തിടെ കിറ്റക്‌സ് ഉടമയ്‌ക്കെതിരെ ജോമോൾ ജോസഫ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ പ്രശസ്ത നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജോമോൾ. അന്യ നാട്ടിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയെ സഹായിക്കാൻ വേണ്ടി സുരേഷ്‌ഗോപിക്ക് സന്ദേശം അയച്ചിട്ടും ഫോൺ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലെന്നാണ് ജോമോൾ ജോസഫ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. സുരേഷ് ഗോപി സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു നടൻ ആണെന്ന് ജോമോൾ പറയുന്നു.

Advertisements

ALSO READ

‘എന്നെ കീഴടക്കാൻ നെറ്റിയുടെ നടുക്ക് വിരൽ അമർത്താൻ അവര് ആവർത്തിച്ചു ശ്രമിച്ചു’, വീടിനുള്ളിൽ അപ്രതീക്ഷിതമായി മോഷ്ടാക്കളെ കണ്ടാൽ ധൈര്യം കൈവിടരുതെന്ന് മോഷ്ടാവിനെ ഒറ്റയ്ക്ക് പിടിയ കൂടിയ വിദ്യാർത്ഥി കൃഷ്ണ

മലയാളികൾക്ക് എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ തന്നെ അറിയിച്ചിരുന്നെങ്കിൽ സഹായിക്കുമായിരുന്നു എന്ന് ക്യാമറയ്ക്ക് മുന്നിൽ വിഷമത്തോടെ വന്നു പറയുന്ന ഡയലോഗുകൾ മാത്രമേയുള്ളൂ സുരേഷ് ഗോപിക്ക് എന്നാണ് ജോമോൾ ജോസഫ് ഉന്നയിക്കുന്നത്. കൊച്ചിയിൽ നിന്നും ബൈക്ക് യാത്ര പോയ ഒരു മലയാളി യാത്രയ്ക്കിടയിൽ ട്രാക്ടറും ആയി അപകടം ഉണ്ടായി പഞ്ചാബിലെ ഫരീദ്‌കോഡിൽ ഗുരുഗോവിന്ദ്‌സിംഗ് മെഡിക്കൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ഓർമ്മ നഷ്ടപ്പെട്ട രോഗിക്ക് ആന്തരിക രക്തസ്രാവം ഉള്ളതിനാൽ സർജറി ചെയ്തു. ചെറുകുടൽ മുറിച്ചുമാറ്റി ബൈപ്പാസ് ചെയ്തിരിക്കുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് മൂന്നുദിവസം കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാനാകു എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഈ രോഗിക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനായി സുരേഷ്‌ഗോപിക്ക് ഇടപെടാൻ സാധിക്കുമോ എന്നായിരുന്നു ജോമോൾ ജോസഫ് സന്ദേശമയച്ചത്.

ALSO READ

ഒരു കുഞ്ഞിന് വേണ്ടി ഒരുങ്ങി ബാലനും ദേവിയും, ആദ്യരാത്രിയിൽ എടുത്ത തീരുമാനം മാറ്റിയേക്കും: സാന്ത്വനം സീരിയലിൽ കിടിലൻ ട്വിസ്റ്റ്

ജോമോൾ അയച്ച സന്ദേശം സുരേഷ് ഗോപി കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹം മറുപടിയൊന്നും നൽകിയില്ല. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോണെടുത്തില്ല. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു മലയാളി അന്യ നാട്ടിൽ കഴിയുമ്പോൾ അത് അറിഞ്ഞിട്ടു പോലും ഒരനക്കവും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നാണ് ജോമോൾ ജോസഫിന്റെ വിമർശനം.

ഇതാണ് അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെ യഥാർത്ഥ മുഖം എന്നും സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി നല്ലൊരു നടൻ ആണെന്നും കുറിച്ചുകൊണ്ട് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ജോമോൾ ജോസഫ് പങ്കു വെച്ചിട്ടുണ്ട്.

 

 

Advertisement