കേട്ടാൽ തളളുവാണെന്ന് പറയും, പക്ഷെ അത് സത്യമാണ്: ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന പറഞ്ഞത് കേട്ടോ

1199

കോലോൽസവ വേദിയിൽ നിന്നും എത്തി മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിസൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിചന്ദന. ആദ്യകാലത്ത് കോമഡി സ്‌കിറ്റുകളിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സീരിയൽ രംഗത്തും സജീവമാവുകയായിരുന്നു താരം.

ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയം ആയ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ്. അതേ സമയം സഹ നടിയുടെ റോളുകളിലാണ് കരിയറിൽ ദേവി ചന്ദന കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. ഗായകനായ കിഷോർ വർമ്മ ആണ് ദേവി ചന്ദനയെ വിവാഹം കഴിച്ചത്.

Advertisements

ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗർണമിത്തിങ്കൾ എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. പൗർണമിത്തിങ്കൾ സീരിയലിൽ മല്ലിക എന്ന കഥാപാത്രത്തെയാണ് ദേവി ചന്ദന അവതരിപ്പിച്ചത്.

Also Read
അവൾക്ക് സുഖിച്ചു, അവൻ നന്നായി ആസ്വദിച്ചു എന്നൊക്കയാണ് അവർ പറയുന്നത്, ഇത്തരം സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് മാറണം: സാധിക പറയുന്നു

വില്ലത്തി റോൾ ആണങ്കിലും വസന്ത മല്ലിക എന്ന കഥാപാത്രത്തിന് ആരാധകർ ഏറെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ നടൻ ഫഹദ് ഫാസിൽ തന്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്ന് പറയുകയാണ് ദേവി ചന്ദന. ഫഹദിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലിന്റെ സിനിമയിൽ നടി അഭിനയിച്ചിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു തമിഴ് സിനിമയിൽ ആയിരുന്നു താൻ അഭിനയിച്ചതെന്ന് ദേവി ചന്ദന പറയുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഫാസിൽ സാറിനെ പരിചയമുണ്ടെന്ന് നടി പറയുന്നു. കാരണം സാറിന്റെ മകൻ ഫഹദും ഞാനും ക്ലാസ്മേറ്റ്സ് ആയിരുന്നു. ഇത് പലർക്കും അറിയില്ല. ഇതിപ്പോൾ കേട്ടാൽ ആളുകൾ പറയും തളളുവാണെന്ന്. പക്ഷേ അല്ല ഒരുമിച്ചു പഠിച്ചവരാണ് ഞങ്ങൾ.

ഫഹദ് കുറച്ചുനാളെ അവിടെ ഉണ്ടായിരുന്നുളളൂ. അതിന് ശേഷം ബോർഡിങിലേക്ക് പോയി. പക്ഷേ ഉണ്ടായിരുന്ന അത്രയും നാൾ ഒരേ ക്ലാസിൽ ആണ് പഠിച്ചതെന്ന് ദേവി ചന്ദന പറയുന്നു. ഫാസിൽ സാർ അന്ന് തന്ന അവസരത്തിലൂടെ ദളപതി വിജയിക്ക് ഒപ്പം അഭിനയിക്കാനുളള വലിയ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും നടി പറഞ്ഞു.

ഓഡീഷനിൽ പങ്കെടുത്ത ശേഷമാണ് ആദ്യ ചിത്രമായ ഭാര്യവീട്ടിൽ പരമസുഖം സിനിമയിൽ അവസരം ലഭിച്ചതെന്നും ദേവിചന്ദന പറഞ്ഞു. സ്‌കൂളിൽ പഠിക്കുമ്പോൾ കലാതിലകം ആയിട്ടുണ്ട് ദേവിചന്ദന. നടിയുടെ അച്ഛന്റെ വിദ്യാർത്ഥിയായിരുന്ന ഒരാൾ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. അന്ന് പത്രങ്ങളിലെ എന്റെ ചിത്രവും മറ്റും കണ്ടാണ് മകൾക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് അച്ഛനോട് പുളളി തിരക്കുന്നത്.

Also Read
വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്ത് തന്നെ സംഭവിക്കാനുണ്ട്, അത് ഉടനെ സംഭവിക്കുമെന്ന് പ്രയാഗ മാർട്ടിൻ, അന്തംവിട്ട് ആരാധകർ

അന്ന് ഞങ്ങളുടെ കുടുംബത്തിൽ ആരും സിനിമയെ കുറിച്ച് അങ്ങനെ ചിന്തിച്ചിരുന്നില്ല എന്ന് നടി പറയുന്നു. പിന്നെ വെറുതെ ഒന്ന് പോയി നോക്കിയാലോ എന്ന് അച്ഛനോട് പറഞ്ഞ ശേഷമാണ് എറണാകുളത്ത് ഓഡീഷന് പോവുന്നത്. സ്‌ക്രിപ്റ്റ് കൈയ്യിൽ തന്നപ്പോൾ ആദ്യം അതിശയം ആയിരുന്നുവെന്നും അവരുടെ നിർദ്ദേശത്തോടെ അവതരിപ്പിച്ച് സിനിമയിൽ അവസരം ലഭിച്ചതെന്നും ദേവി ചന്ദന പറയുന്നു.

അതേസമയം നിരവധി സിനിമകളിൽ ക്യാരക്ടർ റോളുകളിൽ എത്തിയിട്ടുണ്ട് ദേവിചന്ദന. നരിമാൻ, വേഷം കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ എല്ലാം നടി എത്തി. ടൊവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയാണ് ദേവി ചന്ദനയുടെ പുതിയ സിനിമ.

Advertisement