പലരും പലതും പറഞ്ഞ് പിടിപ്പിക്കുന്നുണ്ട് അതിന് ഒന്നുംഞാൻ ഉത്തരവാദിയല്ല, മമ്മൂട്ടിയുടെ സിബിഐ അഞ്ചാംഭാഗത്തെ കുറിച്ച് എസ് എൻ സ്വാമി

789

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനയിട്ടെത്തിയ ത്രില്ലർ സിനിമകൾക്കെല്ലാം എല്ലാക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രത്യേകിച്ച് കുറ്റന്വേഷണ കഥകൾ പറയുന്ന സിനിമകൾ. ഇത്തരം സിനിമകളിൽ എല്ലാവരുടെയും പ്രിയപ്പെട്ട ചിത്രങ്ങളായ സേതുരമയ്യർ ആയി മമ്മൂട്ടി തകർത്തഭനിയിച്ച സിബിഐ സീരീസ് സിനിമകൾ.

ഒരു സിബിഐ ഡയറിക്കുറിപ്പ് ഉൾപ്പെടെ നാല് ഭാഗങ്ങളാണ് സിബി ഐ സീരിസിൽ വന്നത്. മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത വേഷങ്ങളിൽ ഒന്നായിരുന്നു. 1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളിൽ വലിയ വിജയം നേടി.

Advertisements

മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ തുടങ്ങിയവരുടെ പ്രകടനം തന്നെയായിരുന്നു സിനിമയിൽ മുഖ്യ ആകർഷണമായത്. സേതുരാമയ്യർക്കൊപ്പം എസ് ഐ വിക്രം എന്ന ജഗതി കഥാപാത്രവും, ചാക്കോ എന്ന മുകേഷിന്റെ റോളും പ്രേക്ഷകർ ഏറ്റെടുത്തു. സുരേഷ് ഗോപി, സുകുമാരൻ, ജനാർദ്ധനൻ, പ്രതാപചന്ദ്രൻ, ലിസി, ഉർവ്വശി, ബഹദൂർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റുപ്രധാന താരങ്ങൾ. സിബിഐ ഡയറിക്കുറിപ്പിന്റെ വിജയത്തിന് പിന്നാലെ 1989ൽ ജാഗത്ര എന്ന ചിത്രവും പുറത്തിറങ്ങി.

Also Read
വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്ത് തന്നെ സംഭവിക്കാനുണ്ട്, അത് ഉടനെ സംഭവിക്കുമെന്ന് പ്രയാഗ മാർട്ടിൻ, അന്തംവിട്ട് ആരാധകർ

ആദ്യ ഭാഗത്തിന്റെ അതേ ടീം തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും ഒന്നിച്ചത്. പിന്നീട് 2004ൽ സേതുരാമയ്യർ സിബിഐയും, 2005ൽ നേരറിയാൻ സിബിഐയും പുറത്തിറങ്ങി. സിബിഐ അഞ്ചാം ഭാഗവും ഉടൻ വരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷമുളള മമ്മൂട്ടി എസ് എൻ സ്വാമി കെ മധു ചിത്രത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

എന്നാൽ പ്രഖ്യാപനത്തിന് ശേഷം സിനിമയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നില്ല. നിരവധി ഊഹാപോഹങ്ങൾ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതവണ വന്നിട്ടുണ്ട്. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചിരിക്കുകാണ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി.

കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് എസ് എൻ സ്വാമി സംസാരിച്ചത്. തന്റെ ഇതുവരെയുളള എഴുത്തിൽ എറ്റവും അധികം സമയം എടുത്ത് പൂർത്തിയാക്കിയ തിരക്കഥ സിബിഐ സീസൺ ഫൈവിന്റേതാണ് എന്ന് എസ്എൻ സ്വാമി പറയുന്നു. സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാൽ പലരും ഇപ്പോൾ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. അതിന് ഞാൻ ഉത്തരവാദിയല്ല.

ഔദ്യോഗികമായി സിനിമയുടെ പേര് അറിയിക്കുന്നതായിരിക്കും, എസ്എൻ സ്വാമി പറഞ്ഞു. സിനിമയുടെ ക്ലൈമാക്സിന് വേണ്ടിയാണ് കൂടുതൽ സമയം എടുത്തതെന്നും തിരക്കഥാകൃത്ത് പറയുന്നു. ഇതുവരെയുളള സിബിഐ ചിത്രങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നും അഭിമുഖത്തിൽ എസ്എൻ സ്വാമി വ്യക്തമാക്കി.

Also Read
കുടുംബവിളക്ക് സീരിയലിൽ നിന്നും ഒഴിവാക്കിയതാണോ, കല്യാണമാണോ, വ്യക്തമായ മറുപടിയുമായി അമൃതാ നായർ

Advertisement