കുടുംബവിളക്ക് സീരിയലിൽ നിന്നും ഒഴിവാക്കിയതാണോ, കല്യാണമാണോ, വ്യക്തമായ മറുപടിയുമായി അമൃതാ നായർ

195

നിരവധി ആരാധകരുള്ള സൂപ്പർഹിറ്റ് സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പര. ഈ സീരിയലിൽ നിന്നും നടി അമൃത നായർ പിന്മാറുന്നു എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നടി തന്നെയാണ് തന്റെ പിന്മാറ്റത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

സീരിയലിലലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ അമൃത പോവുന്നതിന്റെ നിരാശ പ്രകടിപ്പിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. സീരിയലിലേക്ക് പുതിയ താരവും എത്തി കഴിഞ്ഞിരിക്കുകയാണ്.അതേ സമയം അമൃതയെ സീരിയലിൽ നിന്നും പുറത്താക്കിയതാണോ എന്ന സംശയങ്ങളും ഉയർന്ന് വന്നു.

Advertisements

പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണം അന്വേഷിച്ച പലരും വ്യാജമായ വാർത്തകൾ കൊടുക്കുകയും ചെയ്തു. ഒടുവിൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച വീഡിയോയിലൂടെ അമൃത തന്നെ യഥാർഥ പ്രശ്നം എന്താണെന്നും ഇനി ഈ സീരിയലിലേക്ക് ഇല്ല എന്ന കാര്യവും വ്യക്തമാക്കിയിരിക്കുകയാണ്.

Also Read
എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്ന് വിധു പ്രതാപിനോട് ദീപ്തി, പോസ്റ്റിന് താഴെ സിത്താര ഇട്ട കമന്റ് കണ്ടോ

അമൃതാ നായരുടെ വാക്കുകൾ ഇങ്ങനെ:

എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഒരു കഥാപാത്രത്തിൽ നിന്ന് മാറുമ്പോൾ അടുത്തയാള് വരും. ആളുകൾ അവരെയും സ്വീകരിക്കും. കാരണം ഞാനും ഒരു റീപ്ലേസ്മെന്റിൽ വന്ന വ്യക്തിയാണ്. എനിക്ക് മുന്നേ വേറൊരു കുട്ടിയാണ് ചെയ്തിരുന്നത്. അവർക്ക് പകരമായിട്ടാണ് ഞാൻ കുടുംബവിളക്കിലേക്ക് വന്നത്. ഞാൻ മാറുമ്പോഴും അങ്ങനെ തന്നെ എല്ലാവരും കാണുമെന്നാണ് കരുതിയത്.

സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും താരങ്ങളെയും നിങ്ങൾക്ക് ഇഷ്ടമാണെന്ന് അറിയാം.പക്ഷേ അവിടെ നിന്ന് മാ റുമ്പോൾ ഇത്രയും സപ്പോർട്ട് ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രണ്ട് ദിവസമായി ഫോണിലൂടെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നതിന്റെ ബഹളമായിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്ത് കാരണത്താലാണ് കുടുംബവിളക്കിൽ നിന്നും മാറുന്നതെന്നാണ്.

എന്റേതായ വ്യക്തിപരമായ ചില കാര്യങ്ങൾ കൊണ്ടാണ് ഞാൻ മാറിയത്. പിന്നെ എല്ലാവർക്കും ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമല്ലോ. അങ്ങനെ ഒരു തീരുമാനം എടുത്തിട്ടാണ് ഞാൻ സീരിയലിൽ നിന്നും മാറിയത്. വലിയൊരു ചാനലും വലിയ പ്രോജ്കടുമാണ്. അതിൽ നിന്നും മാറുമ്പോൾ വലിയ വിഷമമാണ്. പക്ഷേ അങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നു. സോഷ്യൽ മീഡിയ പറയുന്നത് ഞാൻ അഭിനയം നിർത്തിയെന്നും എന്റെ കല്യാണം ആണെന്നുമാണ്.

Also Read
ഒരുമിച്ചുള്ള 42 വർഷങ്ങൾ കരുത്തുറ്റ ക്യാപ്റ്റനും പ്രിയതമയ്ക്കും വിവാഹ വാർഷികത്തിന് ആശംസാ പ്രവാഹം

അതുപോലെ എന്ന സീരിയലിൽ നിന്ന് ഒഴിവാക്കിയതാണോ എന്ന് തുടങ്ങി പലരും പലതാണ് പറയുന്നത്. ഞാൻ വീണ്ടും പറയുകയാണ്. എന്റെ വ്യക്തിപരമായ കാരണത്തിലാണ് പിന്മാറ്റം. പുതിയ കുട്ടി സീരിയലിൽ ജോയിൻ ചെയ്തിട്ടുണ്ട്. നിങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ ആ കുട്ടിയെ കണ്ടിട്ടുണ്ടാവും. ഈയൊരു സ്നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദിയുണ്ട്. ഇപ്പോൾ ഒരു വർക്കിന്റെ ഭാഗമായി നിൽക്കുകയാണ്. ഞാൻ എന്തായാലും അഭിനയിക്കുന്നുണ്ട് പുതിയ പ്രോജക്ടുകൾ വരാൻ പോവുന്നു.

അതെന്തൊക്കെ ആണെന്ന് തീർച്ചയായും അപ്ഡേറ്റ് ചെയ്യും. പിന്നെ ഞാൻ പിന്മാറിയിട്ടില്ലെന്ന് ചിലർ പറയുന്നുണ്ട്.അങ്ങനെയല്ല. കുടുംബവിളക്കിൽ ഇനി ഉണ്ടാവില്ല പക്ഷേ പുതിയ പ്രോജക്ടിന്റെ തിരക്കുകളിലാണ് ഞാൻ. ബാക്കി എല്ലാം ഞാൻ തന്നെ പറയും. ഇതൊക്കെയാണ് എന്റെ വിശേഷങ്ങൾ എന്ന് അമൃത നായർ പറയുന്നു.

Advertisement