ഒരുമിച്ചുള്ള 42 വർഷങ്ങൾ കരുത്തുറ്റ ക്യാപ്റ്റനും പ്രിയതമയ്ക്കും വിവാഹ വാർഷികത്തിന് ആശംസാ പ്രവാഹം

335

42ാം വിവാഹ വാർഷികത്തിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന തലക്കെട്ടോടെ ഇരുവരുടെയും ചിത്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നിത്.

Advertisements

പിണറായി വിജയന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങളിൽ അങ്ങിനെ ചർച്ചയായിരുന്നില്ല മുൻപൊന്നും. ആചാരങ്ങളും ആഘോഷങ്ങളും പരസ്യമാക്കേണ്ടെന്ന കമ്മ്യൂണിസ്റ്റ് പ്രേത്യേയ ശാസ്ത്രം തന്നെയാണ് മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് വരെ പിണറായി വിജയനും പിന്തുടർന്ന് വന്നിരുന്നത്.

ചിരിക്കാനറിയാത്ത കാർക്കശ്യക്കാരനായ പിണറായി എന്ന മാധ്യമങ്ങളുടെ ലേബൽ മുഖ്യമന്ത്രി കസേരയിലെത്തിയതോടെ പിണറായി വിജയൻ മാറ്റുകയായിരുന്നു. 5 വർഷങ്ങൾക്ക് മുൻപ്, അതായത് ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയൻ തന്റെ ജൻമദിനത്തെ കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

1979 സെപ്തംബർ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയിൽ കമലയെ പിണറായി വിജയൻ ജീവിത സഖിയാക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയി. ൽവാ സത്തിനും കൊടിയ പീ, ഡ നങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം.

അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനെ പ്രതി, ക്കൂട്ടിൽ നിർത്തി, മർ, ദ്ദന, ത്തിന്റെ ചോ, ര പു. രണ്ട ഷർട്ടുകൾ ഉയർത്തിക്കാട്ടി നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു പിണറായി. കൂത്തുപറമ്പ് എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു അന്ന് അദ്ദേഹം. കമല തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂ ൾ അദ്ധ്യാപികയും. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്.

തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എം വി രാഘവൻ ഉൾപ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനുണ്ടായിരുന്നു.

Advertisement