എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്ന് വിധു പ്രതാപിനോട് ദീപ്തി, പോസ്റ്റിന് താഴെ സിത്താര ഇട്ട കമന്റ് കണ്ടോ

53212

സൂപ്പർഹിറ്റുകളായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് വിധു പ്രതാപ്. സോഷ്യൽ മീഡിയയിലും മിനിസ്‌ക്രീനിലും ഒക്കെ സജീവമായ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും ആരാധകരുടെ പ്രിയ താരദമ്പതികൾ കൂടിയാണ്.

സോഷ്യൽ മീഡിയയിൽ ഇരുവരും വളരെയധികം സജീവമാണ്. ഇവരുടെ യൂട്യൂബ് ചാനലിനും നിരവധി കാഴ്ചക്കാരുണ്ട്. ഇരുവരും പങ്കുവെയ്ക്കുന്ന വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കോവിഡും ലോക്ക്ഡൗണും ഒക്കെ വന്നതോടെ നിരവധി വീഡിയോകൾ ഇവർ പങ്കുവെച്ചിരുന്നു.

Advertisement

ഇപ്പോഴിതാ വിധു പ്രതാപിന്റെ പിറന്നാൾ ദിനം ആഘോഷം ആക്കിയിരിക്കുകയാണ് സുഹൃത്തക്കളും ആരാധകരും സഹപ്രവർത്തകരുമെല്ലാം. പിറന്നാൾ ദിനത്തിൽ ഭാര്യ ദീപ്തിയും വിധുവിന് ആശംസയുമായി എത്തി. എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്. അതാണ് ഏറ്റവും പ്രധാനം. ജന്മദിനാശംസകൾ വീച്ചാ, എന്ന ക്യാപ്ഷ്യനോടെയാണ് ദീപ്തി വിധുവിന് ആശംസകൾ നേർന്നത്.

Also Read
ഒരുമിച്ചുള്ള 42 വർഷങ്ങൾ… കരുത്തുറ്റ ക്യാപ്റ്റനും പ്രിയതമയ്ക്കും വിവാഹ വാർഷികത്തിന് ആശംസാ പ്രവാഹം

ദീപ്തിയുടെ പോസ്റ്റിന് താഴെ നിരവധി സിനിമ സീരിയൽ താരങ്ങൾ വിധുവിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. വിടില്ല ഞാൻ നിന്നെ എന്ന കമന്റാണ് ദീപ്തിക്ക് മറുപടിയായി വിധു നൽകിയത്. വിധുചേട്ടാ ഞാൻ നിന്നെക്കുറിച്ച് എന്താണ് പറയേണ്ടത് നിങ്ങൾ ഒരു ചക്കരയാണ്‌നിങ്ങൾ എന്ന വ്യക്തിയെക്കുറിച്ച് എഴുതാൻ വാക്കുകളും ഭാഷകളും മതിയാകില്ല.

എന്റെ ദീപ്തിമോൾക്ക് ഒപ്പം ചേട്ടൻ നിൽക്കുനൾ അ്‌പോത് ഒരുപാട് സന്തോഷം നൽകുന്നുണ്ട്. ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു എന്നാണ് ഗായിക സിത്താര കൃഷ്ണ കുമാർ കുറിച്ചത്. നീ എന്നേ കരയിപ്പിക്കും. നാട്ടുകാര് ഇത് വല്ലോം വിശ്വസിക്കുവോ എന്തോ. താങ്ക് യൂ ചക്കരേ. ഉമ്മഉമ്മഉമ്മ (സജീഷും നീയും സായുമോളും വീതിച്ചെടുത്തോ) എന്നായിരുന്നു സിത്താരക്ക് വിധു നൽകിയ മറുപടി.

Also Read
15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ബാബു ആന്റണിയെ വച്ച് വാരിയംകുന്നൻ ചെയ്യാമെന്ന് ഒമർ ലുലു

Advertisement