ഒടുവില്‍ ദിലീപും ബിഗ് ബോസ് വീട്ടില്‍ എത്തി

49

കാഴ്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസണ്‍ 6 അന്‍പതാം ദിവസത്തേക്ക് കടക്കുന്നു. ഇതിനിടെ രണ്ടുമൂന്നു മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് പോവുകയും ചിലര്‍ അകത്തേക്ക് വരികയും ചെയ്തു. എന്നാല്‍ ആരൊക്കെ വന്നിട്ടും പോയിട്ടും ബിഗ്‌ബോസ് വീട് ഇതുവരെ ഉണര്‍ന്നിട്ടില്ല എന്ന് തന്നെ പറയാം.

Advertisements

ശരിക്കും വിന്നര്‍ സ്ഥാനത്ത് എത്താന്‍ യോഗ്യതയുള്ള ആരും ബിഗ് ബോസ് വീട്ടില്‍ നിലവില്‍ ഇല്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇനിയും ഷോയിലേക്ക് പുതിയ മത്സരാര്‍ത്ഥികള്‍ പ്രവേശിക്കുമോ എന്നത് വ്യക്തമല്ല.

അതേസമയം ജനപ്രിയ നായകന്‍ ദിലീപ് ബിഗ് ബോസ് ഹൗസിന് അകത്തേക്ക് കയറുകയാണ്. ഏറ്റവും പുതിയ ചിത്രമായ പവി കെയര്‍ടേക്കറിന്റെ പ്രമോഷനാര്‍ത്ഥമാണ് ഈ സ്പെഷ്യല്‍ എപ്പിസോഡ് വരാന്‍ പോകുന്നത്.

എന്നാല്‍ മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാലിനെ കൂടാതെ മറ്റൊരു മുന്‍നിര താരം ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നത്.

തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ മത്സരാര്‍ത്ഥികളുമായി സംസാരിക്കാനാണ് ദിലീപ് അകത്തേക്ക് കയറുന്നത്. അതിനൊപ്പം മത്സരാര്‍ത്ഥികളുടെ ഗെയിമിനെ കുറിച്ചും, വീട്ടിനകത്തെ വിശേഷങ്ങളും എല്ലാം ദിലീപ് ചോദിച്ചറിയുകയും ചെയ്യും.

Advertisement