മലയാള സിനിമാ ലോകത്ത് 40 വര്‍ഷം തികച്ച് നിന്ന് പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു മുഖം സമ്മാനിച്ച നടനാണ് ബാബു നമ്പൂതിരി. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളില്‍ മറയുന്ന നടന് കൂടിയാണ് അദ്ദേഹം.
മലയാള സിനിമായ ലോകത്തിനും അത്ര പെട്ടെന്ന് ഒന്നും ഈ താരത്തെ മറക്കാനും കഴിയില്ല. വര്‍ഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞു നിന്ന നടന് ഇപ്പോള്‍ അഭിനയ ലോകം വിട്ട് നില്‍ക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
വലിയ തിരുമേനി അഥവാ മേല്‍ശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി. ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം തിരുമേനി തന്നെയാണ്.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കുറിച്ച് ബാബു നമ്പൂതിരി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആരോടും മോശമായി പെരുമാറുന്ന ആളല്ല സുരേഷെന്നും എക്സ്ട്രീമിലി ഡീസന്റാണെന്നും ബഹുമുഖ പ്രതിഭയുമാണെന്നും പാവങ്ങളോടെല്ലാം കരുണയുള്ള വ്യക്തിയാണെന്നും ബാബു നമ്പൂതിരി പറയുന്നു.
സുരേഷിന് എപ്പോഴും സര്‍വ്വേശ്വരന്റെ അനുഗ്രഹമുണ്ടാവും. നല്ല ക്യാരക്ടറാണ് സുരേഷിന്റേതെന്നും അദ്ദേഹത്തിന്റെ വളര്‍ച്ച കണ്ടിട്ട് മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും എപ്പോഴും ജനങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടാവുമെന്ന് തനിക്ക് ഉറപ്പാണെന്നും ബാബു നമ്പൂതിരി പറയുന്നു.