Home Entertainment Celebrities

അതിമനോഹര നിമിഷങ്ങൾ പങ്കുവേച്ച് ലേഡി സൂപ്പർസ്റ്റാർ, സോഷ്യൽ മീഡിയയിൽ താരമായി മഞ്ജു വാര്യർ, മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

152

സിനിമ താരങ്ങൾ പ്രത്യേകിച്ച് മലയാളി താരങ്ങിൽ മിക്കവരും സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. അതേ പോലെ സിനിമ മേഖലയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മുൻകാല നായികാ നടിമാരായ ഗീതു മോഹൻദാസും സംയുക്ത വർമ്മയും.

മൂവരും പലരീതിയിലും ബിസി ആണെങ്കിലും സമയം കിട്ടുമ്പോഴെല്ലാം ഇവർ ഒന്നിച്ചു കൂടാനും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനും മറക്കാറില്ല. എത്ര തിരക്കിനിടയിലും സുഹൃത്തുക്കൾക്ക് ഒപ്പം ഒത്തുചേരാൻ മഞ്ജു വാര്യരും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം ഗീതുവിനെയും സംയുക്തയെയും കണ്ടു മുട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യർ.

Advertisements

എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും എന്ന ക്യാപ്ക്ഷനോട് കൂടിയാണ് മൂവരും ഒന്നിച്ചുള്ള ചിത്രം മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഷ്വൽ അപ്പിയറൻസിൽ സിമ്പിളായി പോസ് ചെയ്യുന്ന താരങ്ങളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ മൂന്ന് പേരുടെയും സൂഹൃത്ത് ബന്ധത്തെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Also Read
മമ്മൂസിന് സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നെ ഉള്ളു തനി ശുദ്ധനാണ്: മമ്മൂട്ടിയെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞത് കേട്ടോ

സുഹൃത്തുക്കൾക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. പോസിറ്റീവായ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ബ്യൂട്ടീസ് ഓഫ് മോളിവുഡ്, മലയാളത്തിന്റെ സുന്ദരികൾ എന്നാണ് ആരാധകർ ഇവരെ വിശേഷിപ്പിക്കുന്നത്. കൂടാതെ മഞ്ജു വാര്യർ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ പറയുന്നു.

പരസ്പരം പോസിറ്റിവിറ്റി നിറക്കുന്ന സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെയെന്നും കമന്റുകൾ വരുന്നുണ്ട്. മറ്റൊരു ജീവിതം കണ്ടെത്തണമെന്നും മഞ്ജുവിനോട് ചിലർ പറയുന്നുണ്ട്. പൂർണിമ എവിടെ എന്നും ചില ആരാധകർ അന്വേഷിക്കുന്നുണ്ട്. കൂടാതെ ഈ സൗഹൃദം സിനിമയിൽ കാണാനുള്ള ആഗ്രഹവും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.

ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ. ചതുർമുഖമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ലേഡിസൂപ്പർ സ്റ്റാറിന്റെ ചിത്രം. ദി പ്രീസ്റ്റായിരുന്നു ഈ വർഷം റിലീസ് ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അണിയറയിൽ മഞ്ജു വാര്യരുടേതായി നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി ഇറങ്ങാനുള്ളത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

അതേ സമയം തന്റെ മറ്റൊരു ചിത്രം കൂടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ഹെയർ സ്‌റ്റൈൽ വൈറലായിട്ടുണ്ട്. ഷോർട്ട് ഹെയറിൽ മുടി കളർ ചെയ്തിരിക്കുകയാണ്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റുകളായ സജിത്ത് ആൻ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ സ്‌റ്റൈലിന് പിന്നിൽ.

മഞ്ജുവിനൊപ്പമുളള ചിത്രം അവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടൻ ബാബു ആന്റണിയും മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു നടന്റെ കമന്റ്. ദീപ്തി സതി, ഗീതു മോഹൻദാസ്, സിത്താര കൃഷ്ണകുമാർ, മാളവിക മേനോൻ തുടങ്ങിയവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ആരാധകർ മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ്.

Also Read
രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും, ഓർമ്മശക്തി നഷ്ടപ്പെട്ടു, ഭാര്യ ഉപേക്ഷിച്ചു, രണ്ട് പിഞ്ചുമക്കളും: രാജീവ് കളമശേരിയുടെ ജീവിതം ഇങ്ങനെ

Advertisement