Home Entertainment Celebrities

എന്റെ ഇച്ചാക്കയ്ക്ക് പിറന്നാൾ, 53 സിനിമകളിൽ ഒന്നിച്ചഭിനയിച്ചു,അഞ്ച് സിനിമകൾ ഒന്നിച്ച് നിർമ്മിച്ചു, ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പ്: ആശംസകളുമായി മോഹൻലാൽ

100

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ലോകം മുഴുവനുമുള്ള മലയാള സിനിമാ ആരാധകരും അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ഒപ്പം തന്നെ മലയാള സിനിമയുടെ നെടുതൂണായ, മമ്മൂട്ടിയുമായി സഹോദരതുല്യ ബന്ധം സൂക്ഷിക്കുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലും അദ്ദേഹത്തിന് ആശംകളുമായി എത്തിയിരിക്കുകയാണ്.

ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വർഷത്തെ സഹോദര സ്‌നേഹമാണ് എനിക്ക് ഇച്ചാക്കയും ആയുള്ളത്. 53 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകൾ നിർമ്മിച്ചു. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഒകകെ ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്.

Advertisements

Also Read
മെഗാസ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കി സഹതാരങ്ങളും ആരാധകരും, അഭിനയ ചക്രവർത്തിക്ക് ലോകമെമ്പാടുനിന്നും ആശംസാ പ്രവാഹം

പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. വെള്ളിത്തിരയിൽ 50 സുവർണ്ണ വർഷങ്ങൾ തികച്ച ഇച്ചാക്ക ഇനി ഒരുപാട് കാലം അഭിനയ രംഗത്ത് തിളങ്ങി നിൽക്കട്ടെ. ഈ ദിവസം തനിക്കും ആഘോഷിക്കാനുള്ളതാണെന്നും. ഇത് തന്റെ ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണെന്നും ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ട ഇച്ചാക്കാ ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇതെന്റെ കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായി വാത്സല്യം കൊണ്ട്, ജ്യേഷ്ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷ ത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിദ്ധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു.

Also Read
ജീവിതത്തിലെ നല്ലകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്, ഞാനെന്തിന് മാറികൊടുക്കണം: താര സിംഹാസനത്തിൽ നിന്നും മാറികൊടുത്തൂടെയെന്ന് ചോദിച്ച ആൾക്ക് മമ്മൂട്ടി നൽകിയ മറുപടി

ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയേക്കാൾ മനോഹരമാണെന്നാണ് താൻ കരുതുന്നതെന്നും, ഇച്ചാക്കയിൽ നിന്നും ഇനിയും നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇച്ചാക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Advertisement