ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുൺ. ഗായത്രി എന്ന് പറയുന്നതിനേക്കാളും ദീപ്തി ഐപിഎസ് എന്ന് പറഞ്ഞാലാകും മലയാളികൾക്ക് പെട്ടെന്ന് താരത്തെ മനസിലാവുക.
പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിന് ഉള്ളിൽ കടന്ന താരം കൂടിയാണ് ഗായത്രി. പടപ്പുരവീട്ടിൽ പത്മാവതിയുടെ മകളായും സൂരജിന്റെ ഭാര്യയായ കഥാപാത്രമായി തിളങ്ങുകയായിരുന്നു താരം. പിന്നാലെ താരത്ത് കൈനിറയെ ആരാധകരേയും ലഭിച്ചിരുന്നു.

അതേ സമയം സിനിമയിലേക്കും ചുവടുവെച്ച താരം ബിഗ്സ്‌ക്രീനിലും പോലീസുകാരിയുടെ വേഷത്തിൽ പ്രത്യക്ഷ പ്പെട്ടിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ അറയ്ക്കൽ നന്ദകുമാറിന്റെ അനന്തരവൾ കൂടിയായ താരം തന്റെ അച്ഛനെ കുറിച്ച എഴിതിയ പുസ്തകം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ഈ ലോകത്ത് നിന്നും വിടപറഞ്ഞ പിതാവിന്റെ ഓർമ്മകളുമായി ഗായത്രി എഴുതിയ പുസ്തകത്തിന് ‘അച്ഛപ്പം കഥകൾ’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആണ് തന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ വെർച്വൽ ആയി പുസ്തക പ്രകാശനം നടത്തിയത്.

ഗായത്രിയുടെ അച്ഛന്റെ ഒന്നാം ചരമ വാർഷിക ദിനത്തിലായിരുന്നു പുസ്തക പ്രകാശനം. ഇപ്പോഴിതാ ആദ്യ പ്രതി നടി മഞ്ജു വാര്യർക്ക് നൽകിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഗായത്രി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായത്രി ഇക്കാര്യം അറിയിച്ചത്.
ഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
‘അച്ഛപ്പം കഥകൾ’ എഴുതുമ്പോൾ ഓർത്തിരുന്നില്ല ഇതൊരു പുസ്തകമാവുമെന്ന്, പുസ്തകമായപ്പോൾ അത്രയും ഓർത്തില്ല നടന വിസ്മയം ലാലേട്ടൻ അതു പ്രകാശനം ചെയ്യുമെന്ന്. പ്രകാശനം കഴിഞ്ഞപ്പോൾ ആദ്യ പ്രതി മഞ്ജു ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല.
Also Read
നല്ല തേപ്പ് കിട്ടിയിട്ടുമുണ്ട് അതേ പോലെ തിരിച്ച് കൊടുത്തിട്ടുമുണ്ട്: വെളിപ്പെടുത്തലുമായി അന്നാ ബെൻ
എല്ലാം സംഭവിക്കുന്നു എല്ലാം നിങ്ങളുടെ പ്രാർത്ഥന, അച്ഛന്റെ അനുഗ്രഹം, ദൈവ കൃപ. ഒരായിരം നന്ദി മഞ്ജു ചേച്ചി, ഒരനുജത്തിയെ പോലെ കരുതി ചേർത്തു പിടിച്ചതിന് എന്നായിരുന്നു ഗായത്രി കുറിച്ചത്.
            








