Home Entertainment

നല്ല തേപ്പ് കിട്ടിയിട്ടുമുണ്ട് അതേ പോലെ തിരിച്ച് കൊടുത്തിട്ടുമുണ്ട്: വെളിപ്പെടുത്തലുമായി അന്നാ ബെൻ

285

വളരെ പെട്ടെന്ന് തന്നെ മികച്ച ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമയിലെ യിവ നായികമാരിൽ മുൻ നിരയിലേക്ക് എിയ നടിയാണ് അന്നാ ബെൻ. പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായി ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്നാ ബെൻ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. പിന്നീട് ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി അന്നാ ബെൻ.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്ന കരിയർ ബ്രേക്ക് ലഭിച്ച അന്ന പിന്നീട് ഹെലൻ എന്ന ചിത്രത്തിലും മൂന്നാമത് കപ്പേള എന്ന ചിത്രത്തിലും തന്റെ മാസ്മരിക അഭിനയ മികവ് മലയാളിക്ക് കാണിച്ചു കൊടുത്തു.ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അന്ന ബേബിമോൾ എന്ന കഥാപാത്രത്തി ലൂടെയാണ് ശ്രദ്ധേയയായത്.

Advertisements

രണ്ടാമത്തെ ചിത്രം ഹെലൻ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ, മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറിയത്.ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയായിരുന്നു അന്നയുടെ മൂന്നാമത്തെ ചിത്രം. റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ ഹിറ്റായിരുന്നു.

Also Read
ഞാൻ ഒന്നും ആഗ്രഹിച്ചില്ല! അതെന്നിലേക്ക് യാദൃശ്ചികമായി എത്തിയതാണ്, എന്റെ മാത്രം മിടുക്കാണ് എന്ന് കരുതുന്നില്ല, ടീം വർക്കാണ് : സ്‌റ്റേറ്റ് ടെലിവിഷൻ അവാർഡ് പ്രത്യേക പരാമർശം ലഭിച്ചതിനെ കുറിച്ച് സലിമിന്റെ വാക്കുകൾ

അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും മറ്റുമിള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ഒരഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പത്തിന്റെ മകളാണെന്ന ടാഗ് എവിടേയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു അന്നയുടെ മറുപടി. പക്ഷേ പഠിച്ചില്ലെങ്കിൽ ഒരു പേരും ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

ബെന്നിയുടെ മകളെന്ന ഐഡന്റിന്റി സിനിമാ മേഖലയിൽ ഉപകാരപ്പെട്ടോ എന്ന ചോദ്യത്തിന് അച്ഛനോടുള്ള ആളുകളുടെ സ്നേഹം തന്നിലേക്ക് പകർന്നു വരാറുണ്ടെന്നായിരുന്നു അന്നയുടെ മറുപടി. അച്ഛന് സിനിമയിൽ ഇത്രയും വർഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകൾക്കുള്ള ബഹുമാനം, സ്നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്.

അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോൾ അവിടെയുള്ള കൺട്രോളറായാലും പ്രൊഡക്ഷനിൽ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വർക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തിൽ അവർ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ അവർ അവരുടെ മകളായും അടുത്ത ആളായുമാണ് കാണുന്നത് അന്നെ ബെൻ പറയുന്നു.

Also Read
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ! ഹോട്ടായി അനു ഇമ്മാനുവേൽ ; വൈറലായി ചിത്രങ്ങൾ

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അന്ന പറഞ്ഞത്. തേപ്പ് കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകൾ പലതും വന്നിട്ടുണ്ടെന്നും അന്ന വ്യക്തമാക്കുന്നു.

Advertisement