Home Entertainment

ഇത് അവസാന താക്കീത്, ഭാര്യ എലിസബത്തിനെ കുറിച്ച് മോശം കമന്റിടുന്നവർക്ക് എതിരെ കൈചൂണ്ടി ബാല

89

അടുത്തിടെയായിരുന്നു നടൻ ബാലയും ഡോ. എലിസബത്തും വിവാഹിതരായത്. സെപ്റ്റംബർ 5ന് ആയിരുന്നു ഇവരുടെ വിവാഹ റിസപ്ഷൻ തൃശൂരിൽ നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി നിരവധി പേരായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.

ബാലയുടേയും ഭാര്യയുടേയും അഭിമുഖങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഭാര്യയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകുന്ന വീഡിയോയുമായും ബാല രംഗത്ത് എത്തിയിരുന്നു. വിവാഹത്തിന് ശേഷം ജീവിത പങ്കാളിയായ എലിസബത്തുമായുള്ള ഓരോ മനോഹര നിമിഷങ്ങളും ബാല സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

Advertisements

വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് ബാല ആഡംബര കാർ സമ്മാനിച്ചിരുന്നു. നടന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണ മാലയും കമ്മലും എല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.എന്നാൽ ഈ സോഷ്യൽ മീഡിയ പോസ്റ്റുകളിലൊക്കെ ബാലയെയും ഭാര്യ എലിസബത്തിനെയും മോശക്കാരാക്കി കമന്റുകൾ എത്തുന്നുണ്ട്.

Also Read
ഒരിക്കലും ഓർത്തില്ല നടന വിസ്മയം അതു പ്രകാശനം ചെയ്യുമെന്ന്, ആദ്യ പ്രതി മഞ്ജു ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല: ഗായത്രി അരുൺ

ഇപ്പോൾ ഇത്തരക്കാർക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. തനിക്കും ഭാര്യക്കും
മൈതിരെയുള്ള നഗറ്റീവ് കമന്റ്സെല്ലാം വ്യാജ ഐഡിയിൽ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്നാണ് ബാല പങ്കുവെച്ച പുതിയ വീഡിയോയിൽ ആരോപിക്കുന്നത്.

എലിസബത്തിന് ഇന്ന് പിറന്നാളാണ്, അപ്പോൾ വളരെ മോശമായി സംസാരിക്കുന്നത് തെറ്റാണ്. അവർക്ക് അമ്മയും പെങ്ങമാരും ഉണ്ടാകും ഇത്തരത്തിൽ നെഗറ്റീവ് കമന്റിടുന്നത് വളരെ തെറ്റാണ്. പണം വാങ്ങിട്ടാണ് ഇങ്ങനെ കമന്റ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം.

ഇത്രയധികം പേർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് പ്രായോഗികമല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം തന്നെ നോക്കി കൂടെയെന്നാണ് താരം തന്റെ വീഡിയോയിലൂടെ ആവശ്യപ്പെടുകയും ചെയ്തു. എന്നെ പറ്റി എന്ത് മോശം സംസാരിച്ചപ്പോഴും ഞാൻ മിണ്ടാതെ ഇരുന്നിട്ടുണ്ട്. എലിസബത്തിന് മീഡിയ എന്താണെന്ന് അറിഞ്ഞു കൂടാ, ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്.

ഇത് അവസാന താക്കീതാണെന്നും ബാല പറഞ്ഞു. അതോടൊപ്പം തന്റെ ഭാര്യ എലിസബത്തിന്റെ പിറന്നാൾ ആഘോഷവും ബാല വീഡിയോയിലൂടെ പങ്കുവെക്കുകയും ചെയ്തു. അതേ സമയം ബാലയ്ക്കും എലിസബത്തിനും അനുകൂലമായ കമന്റുകളും സോഷ്യൽ മീഡിയിൽ എത്തുന്നുണ്ട്.

എന്ത് നല്ല ഒരു പെണ്ണാണ് എലിസബത്ത് പാവം കൊച്ച്. അതിന് സംസാരിക്കാൻ പോലും പേടിയാണന്ന് തോന്നുന്നു. അത് പഠിച്ച് വളർന്ന ചുറ്റുപാടിന്റേയാണ്. ആ പെരുമാറ്റം എന്ത് നിഷ്‌കളങ്കതയാണ്. ബാല ആ കുട്ടിയുമായി മരണം വരെ സന്തോഷത്തോടെ കഴിയുക. കുറെ നാളുകൾക്കു ശേഷം നിങ്ങൾ ഹാപ്പിയായി കണ്ടു.

Also Read
ഭർത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിൽ ഒന്നും എനിക്ക് പ്രശ്നമില്ല പക്ഷേ എന്നെക്കാളും പ്രശ്നം മറ്റു ചിലർക്കാണ്: സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരുടെ ഭാര്യ പറഞ്ഞത് കേട്ടോ

ലോകത്തിൽ ആദ്യമായി ഒരാൾ രണ്ടാമതു കല്യാണം കഴിച്ച മാതിരി ആണ് ഓരോരുത്തരുടെയും കമന്റുകൾ. മറ്റുള്ളവരുടെ ജീവിതം നോക്കി കളിയാക്കാനും, ചെളിവാരി എറിയാനും അല്ലേലും ആൾക്കാർക്ക് വലിയ ഇഷ്ട്ടം ആണ്. നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക.

നിങ്ങളുടെ സന്തോഷങ്ങൾ ഞങ്ങളുമായി പങ്കിടുക.നിങ്ങളെ ഇഷ്ട്ടപെടുന്നവർ നിങ്ങൾ ഹാപ്പിയായിരിക്കാൻ ആഗ്രഹിക്കുന്നു. ഓഡിക്കും, ഡയമണ്ടിനേക്കാളും അവർക്ക് വേണ്ടതു അംഗീകാരവും കരുതലുമാണ്. ഇനിയെങ്കിലും അത് മനസ്സിലാക്കൂ എന്നും ചിലർ കമന്റിടുന്നുണ്ട്.

Advertisement