Home Entertainment

രണ്ട് വർഷം മുമ്പ് ബ്രേക്ക് അപ്പ് ആയെങ്കിലും അവനെ ഇപ്പോഴും കാണാറുണ്ട് അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുമുണ്ട്: മുൻകാമുകൻ നകുൽ തമ്പിയെ കുറിച്ച് സാനിയ ഇയ്യപ്പൻ

163

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന സിനിമയിലൂടെ ബാലതാരമായി എത്തി പിന്നീട് നായികയായി കൈയ്യടി നേടിയ താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമ ആയിരുന്നു സാനിയ ഇയ്യപ്പൻ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

ഒരുഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ഇയ്യപ്പൻ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമായ സാനിയയും നർത്തകനും നടനുമായ നകുൽ തമ്പിയും ആയി പ്രണയത്തിലായിരുന്നു.

Advertisements

എന്നാൽ ആ ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പറയുകയാണ് സാനിയ ഇയ്യപ്പൻ ഇപ്പോൾ. സാനിയയുടെ വാക്കുകൾ ഇങ്ങനെ.

Also Read
കുഞ്ഞിയുടെ കല്ല്യാണം ആഘോഷമാക്കി അനൂപ്, മുഖ്യാഥിതിയായി മണിക്കുട്ടൻ ; ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്ത് സോഷ്യൽമീഡിയ

രണ്ട് വർഷം മുൻപ് തന്നെ ഞങ്ങൾ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട് അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്.

ഒരു പ്രായം എത്തി കഴിയുമ്പോൾ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേർക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ല. എന്റെ എല്ലാ സിനിമകളും കാണും എനിക്ക് ഫിലിം ഫെയർ അവാർഡ് കിട്ടി എന്നറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് നകുലാണ്.

അവന് ഭയങ്കര സന്തോഷമായിരുന്നു. ആ അവാർഡ് എനിക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന് നകുലിന് അറിയാമായിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ഷൂട്ടിന്റെ സമയത്താണ് അവന് അപകടം സംഭവിക്കുന്നത്. അന്ന് കൊറോണ തുടങ്ങിയിട്ടില്ല. അപകടം നടന്ന് കുറച്ച് കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്.

കാണാൻ പോകാൻ പറ്റിയിട്ടില്ല കുറേ പേർ ചോദിക്കാറുണ്ട്. അവനിപ്പോഴും നന്നായി ഇരിക്കുന്നു. അധികം വൈകാതെ തന്നെ അവൻ തിരിച്ച് വരും. എല്ലാവരും നകുലിനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. രണ്ട് വർഷം മുൻപ് തന്നെ ഞങ്ങൾ ബ്രേക്ക് അപ്പ് ആയി.

Also Read
സ്ത്രീധന പീഡനാനുഭവങ്ങൾ ഒടുവിൽ വിസ്മയയെ എത്തിച്ചത് ആ കടുത്ത തീരുമാനത്തിലേക്കായിരുന്നു ; സാക്ഷി പറയാൻ സ്വമേധയാ എത്തിയവരാണ് കൂടുതലും

ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട് അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. ഒരു പ്രായം എത്തി കഴിയുമ്പോൾ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ.

രണ്ട് പേർക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സാനിയ ഇയ്യപ്പൻ വ്യക്തമാക്കുന്നു.

Advertisement