Home Entertainment

അച്ഛന് പിന്നാലെ കല്യാണം കാണാതെ അമ്മയും പോയി, ജൂഹിയുടെ വിവാഹം ഇനി ആരോരുമില്ലാതെ; ആശ്വാസിപ്പിക്കാൻ ആവാതെ സഹതാരങ്ങളും സുഹൃത്തുക്കളും

557

മലയാളത്തിലെ ഹിറ്റ് പരമ്പരയായിരുന്ന ഉപ്പും മുളകിലൂടെയും ജനപ്രീതി നേടിയെടുത്ത ജൂഹി റുസ്തഗിയുടെ അമ്മ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. എറണാകുളത്ത് വെച്ചുണ്ടായ ഒരു വാഹന അപകടത്തിലായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ അന്തരിച്ചത്. അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന നടിയുടെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇരുവരും യാത്ര ചെയ്ത സ്‌കൂട്ടറിലേക്ക് ടാങ്കർ ഇടിക്കുകയായിരുന്നു. താരമാതാവിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. പിതാവിന്റെ വേർപാടിൽ നിന്നും കരകയറി വരുന്നതിനിടയിലാണ് നടിയ്ക്ക് അമ്മയെ കൂടി നഷ്ടമായത്. വൈകാതെ ജൂഹിയുടെ വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും അത് കാണാനുള്ള ഭാഗ്യം ലഭിക്കാതെ അമ്മ പോയി.

Advertisements

ഇതേ കുറിച്ച് പറഞ്ഞും ജൂഹിയുടെ വേദനയിൽ പങ്കുചേർന്നും നിരവധി പേരാണ് രംഗത്ത് വരുന്നത്. അമ്മയും പോയി. ഞെട്ടലോടെ ആണ് ജൂഹിയുടെ അമ്മയുടെ വേർപാടിനെ കുറിച്ച് അറിഞ്ഞത്. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. സഹോദരൻ ചിരാഗിനൊപ്പം സഞ്ചരിക്കുമ്പോൾ ആണ് അപകടം നടന്നത്. അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

Also Read
വർഷങ്ങളായി നേരിൽ കണ്ടാൽ പോലും സംസാരിക്കില്ല, സങ്കടമുണ്ട് ഓർക്കുമ്പോ നല്ല വിഷമവുമുണ്ട്, ജയറാമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് രാജസേനൻ

വാർത്ത അറിഞ്ഞത് മുതൽ ജൂഹിയുടെ മുഖമാണ് മനസ്സിൽ തെളിയുന്നത്. ആ മനസ്സ് എത്രമാത്രം വേദനിക്കു ന്നുണ്ടാകും. എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. ഭാഗ്യലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികൾ. അമ്മയുടെ വേർപാട് ഉൾക്കൊള്ളാൻ ജൂഹിക്കും സഹോദരൻ ചിരാഗിനും സാധിക്കട്ടെ എന്നാണ് ഉപ്പും മുളകിന്റെയും ഫാൻസ് പേജു കളിൽ വന്ന കുറിപ്പിൽ പറയുന്നത്.

അപകടത്തിൽ ജൂഹിയുടെ സഹോദരൻ ചിരാഗിന് കാര്യമായ പരിക്ക് ഏറ്റെട്ടില്ലെന്നും അദ്ദേഹം സുഖമായി ഇരി ക്കുന്നു എന്നുമാണ് അറിയുന്നത്. ലെച്ചുവിന്റെ അമ്മ എന്ന് പറഞ്ഞാൽ ഞങ്ങളുടെയും അമ്മയ ആണെന്നാണ് ഉപ്പും മുളകും ഫാൻസ് പറയുന്നത് ആരാധകർ മാത്രമല്ല ഉപ്പും മുളകിലെയും ജൂഹിയുടെ സഹ താരങ്ങളാ യിരുന്നവരും അമ്മയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിരുന്നു.

സോഷ്യൽ മീഡിയ പേജിലൂടെ ജൂഹിയുടെ അമ്മയുടെ ഫോട്ടോസടക്കം പങ്കുവെച്ചാണ് താരങ്ങളും ദുഃഖം അറി യിച്ചത്. സ്നേഹമുള്ള ആന്റി. അൽസു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ള വരെയാണ് വേഗം വിളിക്കുന്നതെന്ന് ആന്റി എപ്പോഴും പറഞ്ഞത് ഇതാണോ? എന്നെഴുതി കൊണ്ടാണ് നടൻ അൽസാബിത്ത് എത്തിയിരിക്കുന്നത്.

ഉപ്പും മുളകിലും ജൂഹി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായ കേശു എന്ന വേഷം ചെയ്തിരുന്ന താരമാണ് അൽസാബിത്ത്. നിഷ സാരംഗ്, റിഷി എസ് കുമാർ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. മിനിസ്‌ക്രീനിലെ ഏറ്റവും ഹിറ്റ് പരമ്പരയായിരുന്ന ഉപ്പും മുളകിലൂടെയാണ് ജൂഹി ശ്രദ്ധിക്കപ്പെടുന്നത്.

Also Read
അമരം 96 തവണ കണ്ട സുബ്രനെ ആദ്യമായി നേരിൽ കണ്ടപ്പോൾ മമ്മൂട്ടി ഇരുചക്ര വാഹനം സമ്മാനിച്ചു, എവിടേയും കേറി മമ്മൂട്ടിയെ കാണാൻ അവകാശവും അനുമതിയും: മമ്മൂട്ടി സുബ്രൻ ബന്ധം ഇങ്ങനെ

പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രം വിജയമായിരുന്നു. വലിയ ഫാൻസ് പിൻബലവും നടിയ്ക്ക് ലഭിച്ചു. അമ്മ ഭാഗ്യലക്ഷ്മിയ്ക്കൊപ്പമാണ് ജൂഹി സെറ്റിലേക്ക് വന്നിരുന്നത്. അങ്ങന ഒരിക്കൽ പരമ്പരയിൽ ചെറിയൊരു റോള് ചെയ്യാനും താരമാതാവിന് സാധിച്ചിരുന്നു. പരമ്പര ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോഴാണ് നടി അതിൽ നിന്നും പിന്മാറുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തിന് മുകളിലായി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഡോക്ടറായ റോവിനും ജൂഹിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് മുൻപൊരു അഭിമുഖത്തിൽ ജൂഹി വ്യക്തമാക്കിയത്. ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ വിയോഗം ഉണ്ടാവുന്നത്.

അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജൂഹിയ്ക്കും സഹോദരനും അമ്മയായിരുന്നു ആശ്രയം. അച്ഛന്റെ വേർപാടു ണ്ടാക്കിയ ശൂന്യതയിൽ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് നടി പുറത്ത് വന്നത്. ഇപ്പോൾ അമ്മ കൂടിയും നഷ്ടമായി. പകുതി രാജസ്ഥാനിയും പാതി മലയാളിയുമാണ് ജൂഹി.

Advertisement