മലയാളത്തിന്റെ പ്രിയതാരം ഉണ്ണിമുകുന്ദന് ഇന്ന് മുപ്പത്തിനാലാം പിറന്നാൾ. മലയാളത്തിന്റെ മസിൽ അളിയന് ആശംസയുമായി ആരാധകരും സഹപ്രവർത്തകരും അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്.
പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ തോമസ്, അനു സിതാര, അനുശ്രീ, അഞ്ചു കുര്യൻ, സൂരജ് തേലക്കാട് തുടങ്ങിയ താരങ്ങളും ഉണ്ണിമുകുന്ദന് ആശംസയറിയിച്ചെത്തി.
ALSO READ
View this post on Instagram
മലയാളത്തിന്റെ മസിൽ അളിയന്.. ഞങ്ങടെ ഉണ്ണി ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ… എല്ലാ വിധ നന്മകളും നേരുന്നു…. അനുശ്രീ ആശംസിച്ചു.
View this post on Instagram
വലിയ സ്വപ്നങ്ങൾ കാണുന്ന മനുഷ്യന് ഇതാ ഒരു മികച്ച ദിവസം ആശംസിക്കുന്നു. സഹോദരാ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ… നിവിൻ പോളി ആശംസിച്ചു.
ALSO READ
View this post on Instagram
ടോവിനോ തോമസും ഉണ്ണിമുകുന്ദന് പിറന്നാൾ ആശംസിച്ചു.
View this post on Instagram
View this post on Instagram
നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി അഭിനയരംഗത്തേക്കെത്തുന്നത്. മല്ലു സിങ്, ദുൽഖർ സൽമാനോടൊപ്പം അഭിനയിച്ച വിക്രമാദിത്യൻ എന്നീ സിനിമകൾ ഉണ്ണിമുകുന്ദന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ലുകളായിരുന്നു.