കാവ്യ മാധവനുമായുള്ള അഭിമുഖം ഇന്നും ഇപ്പോഴും വിലമതിക്കുന്നതാണ് ; 16 വർഷങ്ങൾക്ക് ശേഷവും കാവ്യ എന്നെ ഓർത്തിരിക്കുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് വിജയ് അശോക്

77

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സൂപ്പർ 4’ ഷോയുടെ അവതാരകൻ വിജയ് അശോക് സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്. നിരവധി ആരാധകരും വിജയിക്കുണ്ട്. രസകരമായ രീതിയിലുള്ള വിജയ്‌യുടെ അവതരണമാണ് പരിപാടിയുടെ മെയിൻ. മാത്രമല്ല ഷോയിലെ വിധികർത്താക്കളുമായുള്ള വിജയ്‌യുടെ രസതന്ത്രവും എടുത്തുപറയേണ്ടതാണ്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ട തൻറെ കരിയറിലെ മറക്കാനാവാത്ത ഒരു അനുഭവത്തെ കുറിച്ച് വിജയ് മനസ്സ് തുറന്നിരിക്കുകയാണ്.

ദൂരദർശനിൽ ഷോകൾ അവതരിപ്പിച്ചുകൊണ്ടാണ് വിജയ് തൻറെ കരിയർ ആരംഭിച്ചത്. ഇതിനിടയിൽ തനിക്ക് നിരവധി സെലിബ്രിറ്റികളുമായി അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും തൻറെ കരിയറിൻറെ ആദ്യഘട്ടത്തിലെ അനുഗ്രഹങ്ങളിലൊന്നാണ് അതെന്നും വിജയിയുടെ വാക്കുകൾ.

Advertisements

ALSO READ

ഞങ്ങളെല്ലാവരും താമസിച്ചത് ആ ഹോട്ടലിൽ തന്നെയായിരുന്നു, രാത്രി ഏറെ വൈകിയും ചർച്ചകൾ നടത്തുമായിരുന്നു ഒടുവിൽ ആ തീരുമാനം എടുത്തു ; ജയസൂര്യ മാത്രം കഥാപാത്രമായുള്ള സണ്ണിയെ കുറിച്ച് താരത്തിന്റെ വാക്കുകൾ

അതിന് പിന്നെ ചില ചെറിയ കേബിൾ ടിവി ചാനലുകളിൽ ഭാഗ്യം പരീക്ഷിച്ചു നോക്കി. പിന്നീട്, ഫുഡ് ആൻഡ് ട്രാവൽ ഷോ ‘സ്വാദ്’ വലിയൊരു ബ്രേക്കായി മാറി. ഷോ ഏകദേശം 13 വർഷത്തോളം തുടർന്നു, ആളുകൾ എന്നെ ആ ഷോയുടെ മുഖമായി തിരിച്ചറിഞ്ഞു എന്നും വിജയ് പറയുന്നുണ്ട്.

അക്കാലത്ത് തന്റെ കരിയറിലെ ഒട്ടും മറക്കാനാവാത്ത ഒരു അനുഭവത്തിൻറെ തുടക്കമുണ്ടായതിനെ കുറിച്ച് വിജയ് പറഞ്ഞിരിക്കുകയാണ്. 2000-ൽ നടി കാവ്യ മാധവനുമായുള്ള ഒരു അഭിമുഖം നടത്തി. ഒരു അഭിമുഖ സംഭാഷകനെന്ന നിലയിൽ ഇന്നും ഇപ്പോഴും അത് വിലമതിക്കുന്നു. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഞാൻ അന്ന് അഭിമുഖം നടത്തിയത്, വിജയ് പറയുന്നു.

കമ്പ്യൂട്ടറുകളെക്കുറിച്ചോ ഇമെയിലുകളെക്കുറിച്ചോ ഒന്നും ചോദിക്കരുതെന്ന് ആദ്യം കാവ്യ തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ അപ്പോൾ ഇൻറർനെറ്റ് ട്രെൻഡ് ആകുന്നേയുള്ളൂ. അന്ന് ആ അഭിമുഖം കഴിഞ്ഞു. ഒരു ഫ്രീ വീൽ ചാറ്റായിരുന്നു അത്, വിജയിയുടെ വാക്കുകൾ.

ALSO READ

കുന്ദ്ര എന്നെക്കുറിച്ച് ശിൽപയോട് നേരത്തെ പറഞ്ഞിട്ടുണ്ട് , തന്റെ വീഡിയോകൾ കാണിച്ചുകൊടുത്തിട്ടുമുണ്ട് എന്നിട്ടും ദീദിക്ക് ഭർത്താവിന്റെ കാര്യങ്ങളൊന്നും അറിയില്ലെന്നോ! ശിൽപ ഷെട്ടിയെ പരിഹസിച്ച് ഷെർലിൻ ചോപ്ര

വർഷങ്ങൾക്ക് ശേഷം 2016 ൽ കാവ്യയുടെ ആകാശവാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ. അതിശയകരമെന്നു പറയാം, കാവ്യ എന്നെ ഓർത്തെടുത്തു. മാത്രമല്ല ഞങ്ങളുടെ അന്നത്തെ അഭിമുഖം ഓർക്കുകയും ചെയ്തു. ഞാൻ ഞെട്ടിപ്പോയി, വിജയ് പറഞ്ഞു.

‘സൂപ്പർ ബമ്പർ’ ഗെയിം ഷോയിലൂടെയും വിജയ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും മികച്ച ഒന്നായിരുന്നു അത്. 2 വർഷത്തിലേറെയായി ആയിരത്തിലേറെ വേദികളിൽ വിജയ് സൂപ്പർ ബമ്പർ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement