കുന്ദ്ര എന്നെക്കുറിച്ച് ശിൽപയോട് നേരത്തെ പറഞ്ഞിട്ടുണ്ട് , തന്റെ വീഡിയോകൾ കാണിച്ചുകൊടുത്തിട്ടുമുണ്ട് എന്നിട്ടും ദീദിക്ക് ഭർത്താവിന്റെ കാര്യങ്ങളൊന്നും അറിയില്ലെന്നോ! ശിൽപ ഷെട്ടിയെ പരിഹസിച്ച് ഷെർലിൻ ചോപ്ര

3906

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസ്സിനസ്സ്‌കാരനുമായ രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞ ദിവസം നീലച്ചിത്ര കേസിൽ ജാമ്യം ലഭിച്ചിരുന്നു. കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അശ്ലീലമായതൊന്നും അതിലില്ലെന്നുമായിരുന്നു കുന്ദ്ര നേരത്തെ പ്രതികരിച്ചത്.

കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും കുന്ദ്ര ആരോപിച്ചിരുന്നു. ജൂലൈ മാസത്തിലായിരുന്നു അശ്ലീല വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കുന്ദ്ര അറസ്റ്റിലാവുന്നത്.

Advertisements

കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടി നടത്തിയ പ്രതികരണം വൈറലായി മാറിയിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല, അദ്ദേഹം എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നുമായിരുന്നു നടി പ്രതികരിച്ചത്.

READ MORE

വ്യാജ പ്രചാരണം ആണത് ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല: വെളിപ്പെടുത്തലുമായി ഗൗതമി നായർ

ശിൽപയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് ഷെർലിൻ ചോപ്ര എത്തിയിരുന്നു. ശിൽപയ്ക്ക് അറിവില്ലാതെ കുന്ദ്ര ഒന്നും ചെയ്യില്ലെന്നായിരുന്നു ആദ്യം ഷെർലിൻ പറഞ്ഞത്. ശിൽപ ദീദി, ഭർത്താവിന്റെ ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും അറിയില്ലേ, ദീദിക്ക് ഭർത്താവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നത് അതിശയം തന്നെയെന്നുമായിരുന്നു ഷെർലിൻ ചോപ്ര പ്രതികരിച്ചത്.

ദീദി എന്ന് വിളിച്ചുള്ള ഷെർലിന്റെ പ്രതികരണം ചർച്ചയായി മാറിയിരുന്നു. കുന്ദ്ര എന്നെക്കുറിച്ച് ശിൽപയോട് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ വീഡിയോകൾ കാണിച്ചുകൊടുത്തിട്ടുമുണ്ട്, അത് ഇഷ്ടമായെന്ന് ശിൽപ പറഞ്ഞതായി കുന്ദ്ര തന്നോട് പറഞ്ഞിരുന്നുവെന്ന് നേരത്തെ ഷെർലിൻ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കുന്ദ്രയ്ക്കെതിരെ ഷെർലിൻ പരാതി നൽകിയിരുന്നു.

READ MORE

ആ വേഷം ചെയ്യാൻ മോഹൻലാൽ വേണ്ടെന്ന് പാച്ചിക്ക പറഞ്ഞു, കറങ്ങിതിരിഞ്ഞ് ഒടുവിൽ മോഹൻലാൽ തന്നെ അതു ചെയ്തു; സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിദ്ദിഖ്

വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്ന് പോവുന്നതിനെക്കുറിച്ച് ശിൽപ ഷെട്ടി തുറന്നുപറഞ്ഞിരുന്നു. ലൈംലൈറ്റിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. അതേക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു.

മക്കളുടെ കാര്യങ്ങളും പ്രൊഫഷനിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാനാണ് തീരുമാനമെന്നായിരുന്നു ശിൽപ പറഞ്ഞത്. റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതിന് ശേഷം സന്തോഷത്തോടെ ചിരിച്ച് സംസാരിക്കുന്ന ശിൽപയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു.

 

Advertisement