വ്യാജ പ്രചാരണം ആണത് ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല: വെളിപ്പെടുത്തലുമായി ഗൗതമി നായർ

100

മലയാള സിനിമയുടെ കഞ്ഞിക്ക ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ 2012ൽ പുറത്ത് ഇറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ താരമാണ് ഗൗതമി നായർ. പിന്നീട് ഒരു പിടി മികച്ച സിനിമകളിൽ കൂടി വേഷമിട്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി ഗൗതമി നായർ.

സെക്കൻഡ് ഷോയിലെ പ്രകടനം നടിക്ക് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. അതേവർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഡയമണ്ട് നെക്ലേസിലെ നടിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

Advertisements

ഈ ചിത്രത്തിലെ അഭിനയത്തിന് ആവർഷത്തെ ഫിലിംഫെയർ പുരസ്‌കാരം ഗൗതമിക്ക് ലഭിച്ചിരുന്നു.ചാപ്‌റ്റേഴ്‌സ്, കൂതറ എന്നിവയാണ് നടിയുടെ മറ്റ് ചിത്രങ്ങൾ. മേരി ആവാസ് സുനോയാണ് നടിയുടെ പുതിയ ചിത്രം. മഞ്ജു വാര്യർ ജയസൂര്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതമി വീണ്ടും സിനിമയിൽ എത്തുന്നത്.

Also Read
ആ വേഷം ചെയ്യാൻ മോഹൻലാൽ വേണ്ടെന്ന് പാച്ചിക്ക പറഞ്ഞു, കറങ്ങിതിരിഞ്ഞ് ഒടുവിൽ മോഹൻലാൽ തന്നെ അതു ചെയ്തു; സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിദ്ദിഖ്

നടി സംവിധാനം ചെയ്യുന്ന ചിത്രമായ വൃത്തം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അഭിനയം നിർത്തിയെന്നുള്ള വ്യാജ പ്രചരണത്തെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

ഗൗതമിയുടെ വാക്കുകൾ ഇങ്ങനെ:

മനപ്പൂർവ്വമായി സിനിമയിൽ നിന്നും ഇടവേള എടുത്തതായിരുന്നില്ല. ഇനി അഭിനയിക്കില്ലെന്നോ, സിനിമ നിർത്തിയെന്നോ പറഞ്ഞിട്ടേയില്ല. വ്യാജപ്രചാരണമായിരുന്നു അത്. ഇനി ഞാൻ അഭിനയിക്കില്ലെന്നാണ് സിനിമാ ലോകത്തുള്ളവർ പോലും കരുതിയത്. അഭിനയത്തിൽ സജീവമല്ലാതിരുന്ന സമയം പഠനത്തിൽ ആയിരുന്നു ശ്രദ്ധ.

എംഎസ് സി സൈക്കോളജിക്ക് ശേഷം പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോൾ. നല്ല അവസരങ്ങൾ വന്നാൽ സ്വീകരി ക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരു ന്നു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്. അത്ഭുതത്തോടെ ആയിരുന്നു ആലൊക്കേ ഷനിലേക്ക് പോയത്.

5 വർഷത്തിന് ശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമം ഉണ്ടായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെൻഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെൻഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തിൽ വേഷമിട്ടത്. രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യർക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണെന്നും ഗൗതമി വ്യക്തമാക്കി.

അതേ സമയം നടിയുടെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തെ കുറിച്ചും താരം പറയുന്നുണ്ട്. സെക്കൻഡ് ഷോ മുതൽ ശ്രീനാഥും ഗൗതമിയും തമ്മിൽ പരിചയമുണ്ട്.

Also Read
എന്റെ കൂട്ടുകാരി എനിക്കുതന്ന തന്ന വിലമിക്കാനാവാത്ത സമ്മാനമാണിത്, ഒമ്പത് വർഷങ്ങൾക്കിപ്പുറവും ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു: വെളിപ്പെടുത്തലുമായി സംവൃത സുനിൽ

പരസ്പരം മനസ്സിലാക്കാൻ കഴിയുന്നവരാണെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു വിവാഹിതരാവാൻ തീരുമാനിച്ചത്. വൃത്തം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഒരുവീട്ടിൽ 2 സംവിധായകർ എന്ന ചിന്തയൊന്നും ഇല്ലായിരുന്നു. നൃത്തത്തിന്റെ കുറച്ച് ഭാഗം ഇനി ചിത്രീകരിക്കാനുണ്ട്.

ഈ വർഷം തന്നെ റിലീസ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. ഒരുപാട് ഇഷ്ടത്തോടെ ആണ് ക്ലിനിക്കൽ സൈക്കോളജി പഠിച്ചത്. ആളുകളുടെ മനസ്സിലിരുപ്പൊക്കെ ഇപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഊളമ്ബാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇന്റേൺഷിപ്പ്.

അവിടത്തെ അനുഭവങ്ങൾ ജീവിതം മാറാൻ സഹായിച്ചു. വിവാഹത്തിന് മുൻപ് എങ്ങനെയായിരുന്നോ അതേ പോലെ തന്നെയാണ് വിവാഹ ശേഷമുള്ള ജീവിതവും. സ്വഭാവത്തിലും മാറ്റമില്ലെന്നും താരം വ്യക്തമാക്കുന്നു.

Advertisement