ആ വേഷം ചെയ്യാൻ മോഹൻലാൽ വേണ്ടെന്ന് പാച്ചിക്ക പറഞ്ഞു, കറങ്ങിതിരിഞ്ഞ് ഒടുവിൽ മോഹൻലാൽ തന്നെ അതു ചെയ്തു; സൂപ്പർഹിറ്റ് സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിദ്ദിഖ്

3053

സംവിധാന ജോഡികളായി മലയാള സിനിമയിൽ ചരിത്രം കുറിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്ലാൽ. ഒരുകാലത്ത് മലയാള സിനിമയ്ക്ക് നിരന്തരം ഹിറ്റുകൾ സമ്മാനിച്ചു സിദ്ദിഖും ലാലും. റാംജിറാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു.

പിന്നീട് സംവിധാന ജോഡി എന്ന നിലയിൽനിന്നും ഇവർ പിരിഞ്ഞെങ്കിലും ലാൽ നിർമ്മാണവും സിദ്ധിഖ് സംവിധാനവുമായി ഇരുവരും വീണ്ടും ഒന്നിച്ച് കുറേക്കാലം കൂടി തുടർന്നിരുന്നു. പിന്നട് ലാൽ അഭിനയ രംഗത്തേക്കും സംവിധാന രംഗത്തേക്കും തിരിഞ്ഞു.സിദ്ധീഖ് സംവിധാന രംഗത്ത് രംഗത്ത് തന്നെ തുടരുകയും ചെയ്തു.

Advertisements

മിമിക്രി കലാകാരൻമാർ ആയിരുന്നു ഇരുവരും സംവിധായകൻ ഫാസിലിനെ അസിസ്റ്റ് ചെയ്താണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. തങ്ങളുടെ ഗുരുവായ ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സിദ്ദിഖ് ഇപ്പോൾ.

Also Read
എന്റെ കൂട്ടുകാരി എനിക്കുതന്ന തന്ന വിലമിക്കാനാവാത്ത സമ്മാനമാണിത്, ഒമ്പത് വർഷങ്ങൾക്കിപ്പുറവും ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു: വെളിപ്പെടുത്തലുമായി സംവൃത സുനിൽ

മലാളത്തിന്റെ താരരാജാവ് മോഹൻലാൽ, നദിയ മൊയ്തു, പത്മിനി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ആയിരുന്നു ഫാസിൽ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഒരുക്കിയത്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിദ്ദിഖ് ഈ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിച്ചത്.

സിനിമയിലെ നായകനായ ശ്രീകുമാർ എന്ന കഥാപാത്രം ചെയ്യാൻ മോഹൻലാൽ വേണ്ട എന്നാണ് ഫാസിൽ പറഞ്ഞതെന്നും ഒടുവിൽ കറങ്ങിത്തിരിഞ്ഞ് മോഹൻലാലിലേക്ക് തന്നെ എത്തുകയായിരുന്നെന്നും ആണ് സിദ്ദിഖ് പറയുന്നത്.

സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ:

ഞങ്ങൾ ആദ്യമായി പാച്ചിക്കയെ അസിസറ്റ് ചെയ്ത സിനിമയാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. ആ സിനിമയിൽ പാച്ചിക്ക കൊണ്ടുവന്ന ആളാണ് മോഹൻലാൽ. എങ്കിലും, സിനിമയുടെ കഥയൊരുക്കുന്ന സമയത്തും ചർച്ചകളിലും ലാലല്ല ആ കഥാപാത്രമായി പാച്ചിക്കയുടെ മനസ്സിലുണ്ടായിരുന്നത്.

മോഹൻലാൽ അസാമാന്യനായ നടനാണ് പക്ഷേ ഞാൻ ഒരു പയ്യനെയാണ് മനസിൽ കാണുന്നത് ഇതാണ് പാച്ചിക്കയുടെ മനസ്സിൽ. പക്ഷേ കഥയുണ്ടാക്കി വന്നപ്പോൾ ഈ കഥാപാത്രം വളരെ ഡെപ്ത് ഉള്ളത് ആയി.

Also Read
അന്ന് ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ തിരിഞ്ഞു നോക്കി എന്നെ വിളിച്ചു, എന്നിട്ട് ചെയ്തത് ഇങ്ങന: വെളിപ്പെടുത്തലുമായി ധന്യ മേരി വർഗീസ്

തൊട്ടടുത്ത വീട്ടിലെ പയ്യനാണെങ്കിൽ കൂടിയും വളരെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണെന്നും അതുകൊണ്ട് മോഹൻലാൽ തന്നെ വേണമെന്നും പിന്നീട് പാച്ചിക്ക പറഞ്ഞു. അങ്ങനെയാണ് മോഹൻലാൽ ഈ സിനിമയിൽ എത്തുന്നത് എന്ന് സിദ്ദിഖ് പറയുന്നു.

ഇതിന് ശേഷം താനും ലാലും സ്വതന്ത്രമായി സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ്ങ് എന്ന സിനിമയിൽ സായ് കുമാറിന്റെ കഥാപാത്രം മോഹൻലാലിനെ മനസ്സിൽ കരുതിയാണ് തങ്ങൾ തയ്യാറാക്കിയത് എന്നാൽ ഫാസിലിന്റെ നിർദേശപ്രകാരമാണ് ഒരു പുതുമുഖ നടൻ ആ കഥാപാത്രം ചെയ്തതെന്നും സിദ്ദിഖ് വ്യക്തമാക്കി.

Advertisement