അന്ന് ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ തിരിഞ്ഞു നോക്കി എന്നെ വിളിച്ചു, എന്നിട്ട് ചെയ്തത് ഇങ്ങന: വെളിപ്പെടുത്തലുമായി ധന്യ മേരി വർഗീസ്

191

മലയാള സിനിമയിൽ ഒരുകാലത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ധന്യ മേരി വർഗീസ്. സ്വപ്നം കൊണ്ട് തുലാഭാരം സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയ നടി തുടർന്ന് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.

സിനിമകളിലൂടെ കരിയർ തുടങ്ങിയ നടി പിന്നീട് സീരിയൽ രംഗത്തും എത്തുകയായിരുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ധന്യ ചില വിവാദങ്ങളിലും പെട്ടിരുന്നു. പിന്നീട് സീതാകല്യാണം എന്ന പരമ്പരയിലൂടെ നടി സീരിയൽ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

Advertisements

2012ലായിരുന്നു നടൻ ജോൺ ജേക്കബുമായുളള ധന്യയുടെ വിവാഹം. ഇരുവരുടേയും പ്രണയ വിവഹം ആയിരുന്നു. അഭിനയത്തിന് പുറമെ ഡാൻസിലും സജീവമാണ് ഇരുവരും. അഭിനയം, മോഡലിംഗ്, നൃത്തം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനം നേടിയ താരം കൂടി ആയിരുന്നു ധന്യ മേരി വർഗീസ്.

Also Read
ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ കിഷേർ സത്യ

തിരുടി എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ധന്യ മേരി വർഗീസ് നന്മ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.
തലപ്പാവ്, വൈരം, റെഡ് ചില്ലിസ്, നായകൻ, കോളേജ് ഡേയ്‌സ്, പ്രണയം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ ധന്യ മേരി വർഗിസ് അഭിനയിച്ചവയാണ്.

കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്ത താരോത്സവം എന്ന പരിപാടിയിൽ വിജയിയായ ജോൺ ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും മിനിസ്‌ക്രീനിലേക്ക് താരം തിരിച്ചു വന്നിരുന്നു.

ഇപ്പോഴിതാ മിനിസ്‌ക്രീൻ രംഗത്തു നിന്നും വീണ്ടും ബിഗ് സക്രീനിലേക്ക് എത്തിയ സന്തോഷത്തിലാണ് നടി ധന്യാ മേരി വർഗീസ്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കാണെക്കാണെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ച സന്തോഷം പങ്കുവച്ച് ധന്യ സോഷ്യൽ മീഡിയയിൽ ലൈവ് വന്നിരുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം രണ്ട് സിനിമകൾ ചെയ്തതിനെ കുറിച്ചാണ് ആരാധകരുമായി സംസാരിക്കവേ ധന്യ മേരി തുറന്നു പറഞ്ഞിരിക്കുന്നത്. റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ തനിക്ക് ലാലേട്ടനൊപ്പം രണ്ട് കോമ്പിനേഷൻ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് താൻ ഏറ്റവും പിറകിലാണ് നിന്നിരുന്നത്.

ക്യാമറയിൽ എന്തായാലും പതിയില്ല എന്ന് കരുതി തന്നെയാണ് നിന്നത്. ലാലേട്ടൻ ഏറ്റവും മുന്നിൽ, എല്ലാവരുടെയും നടുവിൽ നിൽക്കുന്നു. ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം എല്ലാവരെയും ഒന്ന് തിരിഞ്ഞ് നോക്കി. എന്നിട്ട് തന്നെ വിളിച്ച്, വാ കുട്ടി ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് തന്നെ മുന്നിൽ കൊണ്ടു പോയി ഇരുത്തി. ആ ഫോട്ടോ ഇപ്പോഴും താൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

എല്ലാവരെയും ശ്രദ്ധിക്കുകയും, അർഹിക്കുന്ന പ്രാധാന്യം നൽകുകയും ചെയ്യുന്ന വ്യക്തിയാണ് ലാലേട്ടൻ.
അതിന് ശേഷമാണ് പ്രണയം എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. ലാലേട്ടൻ, ജയപ്രഭ മാം, അനുപം ഖേർ തുടങ്ങി വലിയ താരങ്ങളെ വച്ച് ബ്ലസി സർ ചെയ്യുന്ന സിനിമ. നല്ല ടെൻഷൻ ഉണ്ടായിരുന്നു.

Also Read
ഓൺലൈൻ വിമർശനങ്ങളിൽ അസ്വസ്ഥായാണെങ്കിലും അതിനൊരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല! എന്റെ കാലുകൾ മനോഹരമാണ്, എനിക്കത് വളരെ ഇഷ്ടവുമാണ് : വിവാദങ്ങളോട് പ്രതികരിച്ച് സയനോര പറയുന്നു

പക്ഷെ ലാലേട്ടൻ വന്ന് കഴിഞ്ഞാൽ നമ്മളെ വളരെ കൂളാക്കാൻ നോക്കും. ഭയങ്കര ഫ്രണ്ട്‌ലിയായി പെരുമാറും ഒട്ടും ടെൻഷൻ തരത്തില്ല. അതുകൊണ്ട് തന്നെ ലാലേട്ടനൊപ്പമുള്ള അഭിനയാനുഭവം മനോഹരമായിരുന്നു.

ഒരിക്കൽ എങ്കിലും എല്ലാ ആർട്ടിസ്റ്റും ലാലേട്ടനൊപ്പം അഭിനയിക്കണം എന്നാണ് തനിക്ക് തോന്നിയത്. കാരണം അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ലാലേട്ടൻ ഓരോ രംഗവും ചെയ്യുന്നത് കണ്ട് നമ്മൾ ശരിക്കും നോക്കി ഇരുന്ന് പോവും എന്നും ധന്യാ മേരി വർഗീസ് വ്യക്തമാക്കുന്നു.

Advertisement