അന്ന് രാജുവേട്ടന്‍ ചെയ്ത ആ വേഷം ഇന്നൊരു യൂത്ത് സ്റ്റാറിനും ചെയ്യാനാവില്ല, 24കാരന് ഇങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

85

മലയാള സിനിമാതാരം ശ്രീനിവാസന്റെ കുടുംബം പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമുള്ള താരകുടുംബമാണ്. തന്റെ അഭിപ്രായങ്ങളും നിലപാടും യാതൊരു പേടിയുമില്ലാതെ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ ശ്രീനിവാസന്‍ പണ്ടേ ധൈര്യം കാണിച്ചിട്ടുണ്ട്.

Advertisements

ശ്രീനിവാസന്റെ ഇളയമകന്‍ ധ്യാനും ഇതേ സ്വഭാവക്കാരനാണ്. അച്ഛനെ പോലെ തന്നെയാണ് ധ്യാനെന്ന് ആരാധകരെല്ലാം പറയാറുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം വൈറലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധ്യാനിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

Also Read:സിനിമ പോലെ ഇതും രസകരം ആണ്; പ്രേമലു മേക്കിങ് വീഡിയോ

ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ പൃഥ്വിയുടെ വലിയ ആരാധകനാണെന്നംു അഭിനയത്തേക്കാള്‍ തനിക്കിഷ്ടം പൃഥ്വിയുടെ മാസ് റോളുകളാണെന്നും 24ാമത്തെ വയസ്സില്‍ വൃഥ്വി ചെയ്ത വാസ്തവം പോലെയുള്ള സിനിമ ഇന്നാര്‍ക്കും ചെയ്യാനാവില്ലെന്നും ധ്യാന്‍ പറയുന്നു.

ഇനി ഒരു യൂത്ത് സ്റ്റാറിനും അതുപോലെ ചെയ്യാന്‍ കഴിയില്ല. വാസ്തവത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ ശേഷം പൃഥ്വി പറഞ്ഞ പ്രസംഗം കേട്ടിട്ടായിരുന്നു താന്‍ പൃഥ്വിയുടെ ഫാനായതെന്നും തമിഴില്‍ രജനികാന്തും, കമല്‍ഹാസനും, അജിത്തുമൊക്കെ ഉണ്ടാക്കിയ ഓളം പോലെ മലയാളത്തില്‍ ഓളമുണ്ടാക്കിയത് രാജുവേട്ടനാണെന്നും ധ്യാന്‍ പറയുന്നു.

Also Read:ജോസച്ചായന്റെ വരവ് കാണേണ്ടത് തന്നെ , മമ്മൂട്ടി ചിത്രം ടര്‍ബോയുടെ അപ്‌ഡേറ്റ്

മലയാളത്തില്‍ ലാലങ്കിളിനും മമ്മൂക്കയ്ക്കും ചെയ്യാന്‍ കഴിഞ്ഞതുപോലെ പൃഥ്വിക്കാണ് കഴിഞ്ഞത്. വാസ്തവത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ രാജുവേട്ടന്‍ നടത്തിയ പ്രസംഗം ഇന്നും ഓര്‍മ്മയുണ്ടെന്നും ഒരു 24കാരന് ഇത്രയും പക്വതയും വലിയ വിഷനുമുണ്ടോ എന്ന് ചിന്തിച്ചുപോയിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement