Home Entertainment Celebrities

സിനിമ പോലെ ഇതും രസകരം ആണ്; പ്രേമലു മേക്കിങ് വീഡിയോ

116

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രേമലു. മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സിനിമ പോലെ തന്നെ രസകരമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണവും.

Advertisements

ഇത് മേക്കിങ് വീഡിയോയില്‍ നിന്ന് വ്യക്തമാവും. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഓരോ രംഗങ്ങളും അഭിനയിച്ചു പറഞ്ഞു കൊടുക്കുന്ന ക്യാപ്റ്റന്‍ ഗിരീഷ് എംടിയുടെ പ്രയത്‌നങ്ങളും മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഫെബ്രുവരി 9നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തെലുങ്ക് , തമിഴ് ഭാഷകളിലും സിനിമ വിജയകരമായി.

സ്ലിന്, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.

Advertisement