Home Entertainment Celebrities

കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും അന്ന് മഞ്ജു അങ്ങനെ ചെയ്തതില്‍ വിഷമം തോന്നി; ഉര്‍വശി പറയുന്നു

383

മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റില്‍ നടി ഉര്‍വശിയും നടി മഞ്ജുവാര്യരും ആദ്യമെ സ്ഥാനം പിടിച്ചതാണ്. അതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരാള്‍ അഭിനയത്തില്‍ തിളങ്ങി പിന്നീട് വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോഴായിരുന്നു മറ്റേയാള്‍ സിനിമയിലേക്ക് പ്രവേശിച്ചത്.

Advertisements

രണ്ടുപേര്‍ക്കും ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ മഞ്ജു വാര്യര്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങി. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് ആയിരുന്നു മഞ്ജുവിന്റെ വിവാഹം.

മഞ്ജു സിനിമ ലോകം വിട്ടതോടെ നിരവധി പേരാണ് സങ്കടം അറിയിച്ചത്. ആ കൂട്ടത്തില്‍ ഉര്‍വശിയും ഉണ്ടായിരുന്നു.

ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി സംസാരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രംഗം വിട്ടതില്‍ ഭയങ്കര വിഷമുണ്ടെന്നാണ് ഉര്‍വശി പറഞ്ഞത്. വിവാഹമോചനം നേടിയ ശേഷമാണ് മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്.

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന മഞ്ജു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ തിരിച്ചുവന്നു. ഇന്ന് അഭിനയത്തില്‍ സജീവമാണ് മഞ്ജു. രണ്ടാം വരവില്‍ വേറിട്ട കഥാപാത്രങ്ങളും ഈ നടി ചെയ്തു. മാത്രമല്ല മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചത് രണ്ടാം വരവിലാണ് .

 

 

 

Advertisement