ലക്ഷങ്ങൾ വില മതിക്കുന്ന സമ്മാനം കാവ്യ മാധവന് നൽകി ദിലീപ്, കൈയ്യടിച്ച് ആരാധകർ

100

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും നടി കാവ്യ മാധവനും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. പ്രവാസി ബിസിനസ്സുകാരനെ ആയിരുന്നു ആദ്യം കാവ്യ മാധവൻ വിവഹം കഴിച്ചിരുന്നത്. എന്നാൽ ഈ ബന്ധം വേർപിരിയുക ആയിരുന്നു.

നടി മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. മഞ്ജുവുമായി വിവാഹ മോചനം നേടിയ ദിലീപ് കാവ്യയെ വിവാഹം കഴിക്കുക ആയിരുന്നു. നേരത്തെ ദിലീപിനേടും കാവ്യയേയും ചേർത്ത് ചില ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. താൻ മൂലം ഒരുപാട് ഗോസിപ്പുകൾ കേട്ടതിനാലാണ് കാവ്യയെ താൻ വിവാഹം കഴിച്ചത് എന്നായിരുന്നു ദിലീപ് പറഞ്ഞത്.

Advertisements

Also Read
ഒടുവിൽ കാത്തിരിപ്പ് അവസാനിക്കുന്നു, അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു, തീയതി കുറിച്ച് ജ്യോത്സ്യൻ, വരൻ പ്രമുഖ സംവിധായകൻ

ദിലീപിനും കാവ്യ മാധവനും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുമുണ്ട്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരിലെ മകൾ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പമാണ് കഴിയുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ. എങ്കിലും സോഷ്യൽ മീഡിയകളിൽ താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.

ഇപ്പോൾ കാവ്യ മാധവന് ദിലീപ് ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ്. ഐഫോണിന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷനായ ഐഫോൺ 13 പ്രോ മാക്‌സ് ഭാര്യയ്ക്ക് സമ്മാനിക്കുന്ന വീഡിയോ ദിലീപ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക ആയിരുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചപ്പോൾ കാവ്യക്ക് വേണ്ടിയാണ് എന്നാണ് താരം പറഞ്ഞത് വിവാഹത്തിന് മുമ്പും, ശേഷവും വലിയ രീതിയിൽ സൈബർ അറ്റാക്കുകൾ താരങ്ങൾക്കെതിരെ നടന്നിരുന്നു. ഇരുവരും സോഷ്യൽ മീഡിയകളിൽ സജീവം അല്ലെങ്കിലും ഫാൻസ് പേജുകളിലൂടെ പുറത്തെത്താറുള്ള ഇരുവരുടെയും ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.

Also Read
അതിന്റെ പേരിൽ അവൾ നീരസം പ്രകടിപ്പിച്ചു, എന്നോട് പിണങ്ങി എന്നെ ബ്ലോക്ക് ചെയ്തു; രണ്ട് വർഷങ്ങൾക്ക് ശേഷം പേളി മാണിയെ വീണ്ടും കണ്ട് ജിപി

അടുത്തിടെ കാവ്യാ മാധവന്റെ പിറന്നാൾ കുടുംബ സമേതം ആഘോഷമാക്കിയിരിന്നു. മീനാക്ഷിയും കാവ്യക്ക് ആശംസകളുമായി തന്റെ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ഇത് വൈറവലായി മാറുകയും ചെയ്തിരുന്നു.

Advertisement