ഒടുവിൽ കാത്തിരിപ്പ് അവസാനിക്കുന്നു, അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു, തീയതി കുറിച്ച് ജ്യോത്സ്യൻ, വരൻ പ്രമുഖ സംവിധായകൻ

149

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ കിടിലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ താരസുന്ദരിയാണ് നടി അനുഷ്‌ക ഷെട്ടി. ആയിരം കോടിക്ലബ്ബിൽ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെയാണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഇതിനോടകം പല തരത്തിൽ ഉള്ള കഥാപാത്രങ്ങളിൽ കൂടി ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടികഴിഞ്ഞു. നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ അനുഷ്‌കയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളത്. പലപ്പോഴും ചരിത്ര സിനിമകളിൽ അഭിനയിച്ചുകൊണ്ട് അസാമാന്യ പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Advertisements

Also Read
അതിന്റെ പേരിൽ അവൾ നീരസം പ്രകടിപ്പിച്ചു, എന്നോട് പിണങ്ങി എന്നെ ബ്ലോക്ക് ചെയ്തു; രണ്ട് വർഷങ്ങൾക്ക് ശേഷം പേളി മാണിയെ വീണ്ടും കണ്ട് ജിപി

അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അനുഷ്‌കയെ എന്നും മറ്റുള്ള നായിക നടികളിൽ നിന്നും വ്യത്യസ്ത ആക്കിയിരുന്നു. വളരെ പെട്ടന്ന് തന്നെ അനുഷ്‌ക തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായിക നടിയായി മാറുകയായിരുന്നു.

എന്നാൽ പലപ്പോഴും പല താരത്തിലും ഉള്ള ഗോസിപ്പുകൾക്ക് അനുഷ്‌ക ഇരയായിട്ടുണ്ട് എന്ന് പറയാം. അതിൽ പ്രധാനമായുള്ളത് പ്രണയവും വിവാഹവും ആയിരുന്നു. സോഷ്യൽ മീഡിയയും ആരാധകരും പലപ്പോഴും അനുഷ്‌കയുടെ സ്വകാര്യ ജീവിതത്തിന് പിന്നാലെ പോകുന്നതും പതിവാണ്.

ഇപ്പോഴിതാ അനുഷ്‌കയുടെ സ്വകാര്യ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ അനുഷ്‌കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. തെലുങ്ക് സംവിധായകനെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read
വിളിച്ചു വരുത്തി സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു: ലക്ഷ്മി നക്ഷത്രയും നവ്യാ നായരും നിത്യാ ദാസും ഉൾപ്പടെയുള്ള വർക്ക് എതിരെ സോഷ്യൽ മീഡിയ

വിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിദ്ധ്യത്തിൽ ലളിതമായി നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പതിവ് പോലെ ഇതും ഗോസിപ്പ് ആണോ അതോ അനുഷ്‌ക ശരിക്കും വിവാഹിത ആകാൻ പോകുകയാണോ എന്ന സംശയത്തിൽ ആണ് ആരാധകരും.

നടിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ പേരാണ് ഇപ്പോൾ നവ വരന്റേതായി പറഞ്ഞു കേൾക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ ആയിരിക്കും അനുഷ്‌കയുടെ വിവാഹം എന്നും പറയപ്പെടുന്നു. എന്നാൽ നടി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാൻ പോകുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ ബാഹുബലി നടൻ പ്രഭാസിനെ താരം വിവാഹം ചെയ്യുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ വിവരങ്ങൾ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു.

അതേ സമയം അനുഷ്‌കയും പ്രഭാസും തമ്മിൽ പ്രണയത്തിൽ ആണെന്നത് വർഷങ്ങളായി പ്രചരിക്കുന്ന ഒരു ഗോസിപ്പ് ആയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഹിറ്റ് ആയതും ഇരുവരും തമ്മിലുള്ള സ്‌ക്രീൻ കെമിസ്ട്രിയും ആണ് ഇരുവരുടെയും പേരിൽ ഗോസിപ്പ് പ്രചരിക്കാൻ കാരണമായത്.

അതിനു ശേഷം അനുഷ്‌ക്ക വിവാഹിതയാകുന്നു എന്ന തരത്തിൽ പലപ്പോഴും വാർത്തകൾ വന്നിരുന്നു. ക്രിക്കറ്റ് താരത്തെ ആണ് വിവാഹം കഴിക്കുന്നത് എന്നും സംവിധായകനെയാണ് വിവാഹം കഴിക്കുന്നത് എന്നും തരത്തിൽ ഉള്ള വാർത്തകൾ ആയിരുന്നു പ്രചരിച്ചത്. എന്നാൽ ഇതൊന്നും സത്യം അല്ല എന്നും ഗോസിപ്പ് ആയിരുന്നു എന്നും അധികം വൈകാതെ തന്നെ ആരാധകർക് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

അതേ സമയം 2022 ൽ അനുഷ്‌കയ്ക്ക് വിവാഹം നടക്കും എന്നാണ് പുതിയ പ്രവചനം. അനുഷ്‌കയുടെ കുടുംബ ജ്യോത്സ്യൻ നടിയുടെ ജാതകം നോക്കിയത്രെ. നാൽപത് വയസ്സ് ആവുമ്പോഴേക്കും അനുഷ്‌കയുടെ വിവാഹം നടന്നിരിയ്ക്കും എന്നാണ് അതിൽ പറയുന്നത്.

വിവാഹ ശേഷവും അനുഷ്‌ക ഇപ്പോൾ ചെയ്തു കൊണ്ടിരിയ്ക്കുന്ന തൊഴിലിൽ ശോഭിയ്ക്കും എന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read
ഞാനും പിഷാരടിയും സെറ്റിൽ കീരിയും പാമ്പും പോലെയാണ്, എന്നാൽ ഓൺ സ്‌ക്രീനിൽ വന്നാൽ അങ്ങനെയല്ല: വെളിപ്പെടുത്തലുമായി ആര്യ

Advertisement