Home Entertainment Celebrities

മോൻസൻ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നെന്നും പറഞ്ഞ് തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാൻ ക്യാംപെയ്ൻ, അക്കൂട്ടത്തിൽ ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും : ശ്രദ്ധ നേടി ലക്ഷ്മി പ്രിയയുടെ കുറിപ്പ്

94

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി പ്രിയ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം ഒരു പോലെ സജീവമാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്.

താരത്തിന്റെ പല പോസ്റ്റുകളും വിവാദമാകാറുണ്ടെങ്കിലും അതിനെല്ലാം കൃത്യമായി മറുപടിയുമായി താരം എത്താറുണ്ട്. അടുത്തിടെ താരത്തിന്റെ ജീവ ചരിത്രവും താരം പുറത്തിറക്കിയിരുന്നു. കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല എന്നായിരുന്നും പുസ്തകത്തിന് പേര് നൽകിയിരുന്നത്. ഇപ്പോൾ മോൻസ്ൻ മാവുങ്കലിനെ കുറിച്ചുള്ള നടിയുടെ ഒരു പോസ്റ്റാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.

Advertisements

ALSO READ

മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല! ബിനീഷ് വലയിൽ വീണ ചെറുമീൻ മാത്രം ; ആര്യൻ ഖാന്റെ അറസ്റ്റ് മലയാള സിനിമയ്ക്ക് പാഠമായിരിക്കുമെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്

മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാൻ ക്യാംപെയ്ൻ നടക്കുന്നുണ്ടെന്നാണ് നടി ലക്ഷ്മി പ്രിയ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ക്യാംപെയ്നിൽ അറിയാതെ ഭാഗമായിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ:

മോൻസൻ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നുവെന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാൾ വരെ നടത്തിയെന്നും ആ ഇനത്തിൽ പാവപ്പെട്ടവന് മൂന്നു ദിവസം വയറു നിറച്ച് അന്നവും പന്തലു പണിക്കാർക്കു വരെ നിറയെ പണവും കിട്ടിയെന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സമാന്തര വെളുപ്പിക്കൽ ക്യാംപെയ്ൻ നടക്കുന്നു. ബുദ്ധി ഏറെ ഉള്ളവർ എന്നു ഞാൻ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലിൽ അറിയാതെ ഭാഗമായി കാണുന്നു.

പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസ്സോ അല്ല തീർച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. അവന്റെ ഹോബി എപ്പോഴും, സ്റ്റാമ്പ്, നോട്ട്, നാണയം ഇവയുടെ ശേഖരണത്തിൽ ഒതുങ്ങുന്നു. നൂറ് കൊല്ലത്തിലും അധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കാൻ കോടികൾ മുടക്കാൻ പ്രാപ്തിയുള്ളവൻ തീർച്ചയായും പണക്കാരൻ ആവണം.

ഒരുവൻ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവർ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ‘ ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്ക്കോട്ടേ ‘ എന്ന മട്ടിൽ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല. ഏതെങ്കിലും പാവപ്പെട്ടവർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ധാരാളം യുട്യൂബേഴ്‌സ് ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ചു വിഡിയോകൾ ചെയ്ത് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്.

ALSO READ

അനുമോൾ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്; തെളിവടക്കം കാണിച്ച് വീഡിയോ പുറത്ത് വിട്ടു

ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണുനീര് കുടിപ്പിക്കാൻ മുൻ നിരയിൽ നിന്ന ആളാണ് ഈ പറഞ്ഞ മോൻസൻ. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്? ആരുടെ ബുദ്ധി? മതേതരം എന്നത് കേവലം പേപ്പറിൽ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീർക്കാൻ കൂട്ടുനിന്ന ടിയാൻ പറ്റിക്കാൻ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു.

Advertisement