മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ടൻ പൃഥ്വിരാജ്. നടനും സംവിധായകനും ഒക്കെ ആയി മലയാള സിനിമയിൽ തിളങ്ങുകയാണ് പൃഥ്വിരാജ്. ഭ്രമം സിനിമയ്ക്കും താരത്തിനും അഭിനന്ദനങ്ങൾ നേർന്ന് എത്തിയിരിക്കുകയാണ് നടി അനുശ്രീ. നന്ദനം സിനിമയിലെ മനുവിൽ തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങൾ, കൂടാതെ സംവിധായകനും നിങ്ങൾ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നാണ് അനുശ്രീ ചോദിക്കുന്നത്.
ALSO READ

”നന്ദനത്തിലെ മനുവിൽ തുടങ്ങി.. പിന്നെ പിന്നെ… ശാന്തനു, മൊയ്ദീൻ, ഡോ. രവി തരകൻ, കോശി, എസിപി ആന്റണി മോസസ്, ചിറക്കൽ കേളു നായർ, പി സുകുമാരൻ, കൃഷ്ണകുമാർ, കൃഷ്ണനുണ്ണി, അനന്തൻ, സാം അലക്സ്, ആദം ജോൺ, ഡേവിഡ് എബ്രഹാം, ജയപ്രകാശ്, പാമ്പ് ജോയ്, ലായിക്…. ഇതൊന്നും പോരാഞ്ഞിട്ട് ലൂസിഫർ ഇപ്പൊ ബ്രോ ഡാഡി..”

ഇനി ഇപ്പൊ അതും പോരാഞ്ഞിട്ട് ഭ്രമത്തിലെ റെയ് മാത്യൂസ്… എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്….എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ആശംസിക്കുന്നു…… ഇതുപോലെ ആഴത്തിലുള്ള കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ..” എന്നാണ് അനുശ്രീ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ALSO READ

ഒക്ടോബർ 7ന് ആണ് ഭ്രമം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. രവി കെ. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദൻ മംമ്ത മോഹൻദാസ്, റാഷി ഖന്ന, അനന്യ, ജഗദീഷ്, ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ബോളിവുഡ് ചിത്രമായ അന്ധാദുനിന്റെ റീമേക്ക് ആയിരുന്നു ഭ്രമം എന്ന ചിത്രം. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് അറിയാൻ കഴിയുന്നത്.
View this post on Instagram









