ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്, അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ ഇങ്ങനെയൊക്കെ എനിക്ക് അഭിനയിക്കാൻ നാലായിരം വർഷം വേണ്ടി വരുമെന്ന് തോന്നിയിട്ടുണ്ട് : ശിവകാർത്തികേയൻ

44

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ഫഹദ് ഫാസിൽ. യുവതലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളു കൂടിയാണ് ഫഹദ്. അസാമാന്യമായ പ്രകടനം കൊണ്ട് ഓരോ സിനിമകളിലേയും തന്റെ കഥാപാത്രത്തെ മറ്റൊരു തലത്തിലെത്തിക്കാൻ ഫഹദിന് സാധിക്കാറുണ്ട്. മലയാളത്തിന് പുറത്തും നിരവധി ആരാധകരാണ് ഫഹദിനുള്ളത്.

ഫഹദിന്റെ അഭിനയത്തെ കുറിച്ച് നടൻ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശിവകാർത്തികേയൻ നായകനാവുന്ന പുതിയ ചിത്രമായ ‘ഡോക്ടറി’ന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു ആർ അശ്വിനുമായി ഒരു അഭിമുഖം സംഘടിപ്പിച്ചിരുന്നു. അഭിമുഖത്തിനിടയിലാണ് ശിവകാർത്തികേയൻ ഇക്കാര്യ പറഞ്ഞത്.

Advertisements

ALSO READ

നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്! പൃഥ്വിരാജിനോട് അനുശ്രീയുടെ ചോദ്യം

ഫഹദിനോട് തനിക്ക് കടുത്ത ആരാധനയാണെന്നായിരുന്നു പരിപാടിയിൽ ശിവകാർത്തികേയൻ പറഞ്ഞത്. ‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ ഇങ്ങനെയൊക്കെ എനിക്ക് അഭിനയിക്കാൻ നാലായിരം വർഷം വേണ്ടി വരുമെന്ന് തോന്നിയിട്ടുണ്ട്. ഫഹദ് അഭിനയിക്കുമ്പോൾ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും,’ ശിവകാർത്തികേയൻ പറയുന്നുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകൾ പോലും അതിഗംഭീരമാണ്. ഇയാൾ എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ്,’ എന്ന് ശിവകാർത്തികേയൻ പറയുന്നുണ്ട്.

‘വേലൈക്കാരൻ’ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാർത്തികേയനും ഒന്നിച്ചഭിനയിച്ചത്. 2017ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നയൻതാര, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫഹദിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. തന്റെ യൂട്യൂബ് ചാനലിൽ നടൻ ശിവകാർത്തികേയനുമൊത്തുള്ള ‘ഡി.ആർ.എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു അശ്വിൻ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്.

ALSO READ

വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ എതിരാക്കിയതിൽ സങ്കടമാണ്, പിണക്കങ്ങളെല്ലാം മറന്ന് അവരിപ്പോൾ തനിക്കൊപ്പമുണ്ട് ; മലയാളത്തിലേക്ക് തിരിച്ചുവരാൻ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു : അനന്യയുടെ വാക്കുകൾ

ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സും ട്രാൻസുമൊക്കെ താൻ കണ്ടിട്ടുണ്ടെന്നും എന്തൊരു അഭിനയമാണ് അദ്ദേഹത്തിന്റേതെന്നും അതിശം തോന്നിയിട്ടുണ്ടെന്നുമാണ് ആർ. അശ്വിൻ പറഞ്ഞത്.

നെൽസൺ ദിലീപ്കുമാറാണ് ഡോക്ടർ സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് കെ.ജെ.ആർ സ്റ്റുഡിയോസ് എന്നിവരുടെ ബാനറിൽ ശിവകാർത്തികേയൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിയ്ക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.

Advertisement