മലയാള ചലച്ചിത്ര നടനും നിര്‍മ്മാതാവുമാണ് ജോജു ജോര്‍ജ്ജ്. മുപ്പത് വര്‍ഷത്തോളമായി ജോജു സിനിമയില്‍ ഉണ്ടെങ്കിലും ഇദ്ദേഹം ഇത്രയും വലിയൊരു നടനാണ് എന്ന് മനസിലായത് ചിത്രം ജോസഫ് ഇറങ്ങിയപ്പോള്‍ ആണ് . 2018 ല്‍ ആണ് ഈ സിനിമ റിലീസ് ചെയ്തത്. പിന്നാലെ നടന് മറ്റു അവസരവും ലഭിച്ചു.
ഇപ്പോഴിതാ പ്രമുഖ സംവിധായകന്റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ജോജു ജോര്‍ജ്. സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ഹിന്ദി സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ബോബി ഡിയോള്‍ നായകനാവുന്ന ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. സിനിമ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മഴവില്‍ കൂടാരംഎന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു ജോര്‍ജ്ജ് പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്‌സ് ഓഫീസില്‍ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു.