പ്രതിഫലം ഉയര്‍ത്തി നടി തമന്ന, 30 ശതമാനത്തോളമാണ് നടി തന്റെ ശമ്പളം ഉയര്‍ത്തിയത്

74

നടി തമന്നയുടെ ഒടുവില്‍ റിലീസ് ചെയ്യ്ത ചിത്രമാണ് ‘അറണ്‍മണൈ 4’. സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഏറെകാലത്തിന് ശേഷം തമിഴില്‍ ഒരു ബോക്‌സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ‘അറണ്‍മണൈ 4’. ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു തമന്ന എത്തിയത്.   

‘അറണ്‍മണൈ 4’ഇതിനകം തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. അതേസമയം ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. അധികം വൈകാതെ ചിത്രം 100 കോടിയില്‍ എത്താനും സാധ്യതയുണ്ട്.

Advertisements

സുന്ദര്‍ സിയുടെ അറണ്‍മണൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചിട്ടില്ല.

 ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നാലെ നടി തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. 30 ശതമാനത്തോളമാണ് തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം.

 

Advertisement