നല്ല ചട്ടമ്പിയായിരുന്നു, കൊഞ്ചിച്ചാണ് അവളെ വളര്‍ത്തിയത്, എന്തുപറഞ്ഞാലും കേള്‍ക്കില്ല, ബിഗ് ബോസ് ഹൗസില്‍ ജാസ്മിന്റെ കുട്ടിക്കാലം പറഞ്ഞ് മാതാപിതാക്കള്‍

64

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. ഷോയുടെ ആറാം സീസണ്‍ വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. ബിഗ് ബോസിലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളിലൊരാളാണ് ജാസ്മിന്‍ ജാഫര്‍.

Advertisements

ജാസ്മിന്‍ ഷോയിലുണ്ടാവുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മികച്ചൊരു മത്സരാര്‍ത്ഥിയായിരിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ മുന്‍വിധി. എന്നാല്‍ പ്രേക്ഷക പ്രീതിയേക്കാള്‍ വിമര്‍ശനങ്ങളായിരുന്നു ജാസ്മിന്‍ ഓരോ എപ്പിസോഡിലും നേടിയത്.

Also Read:ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോകളുമായി ഗുരുവായൂരമ്പല നടയില്‍, പുതിയ റെക്കോര്‍ഡുമായി കുതിപ്പ്

ഗബ്രിയുമായുള്ള അടുത്ത ബന്ധമായിരുന്നു ജാസ്മിന് നേരെ വിമര്‍ശനങ്ങളുയരാന്‍ കാരണമായത്. ഗബ്രി ഷോയില്‍ നിന്നും പുറത്തായതോടെ പഴയ മത്സരവീര്യത്തിലേക്ക് എത്തിയിരിക്കുകയാണ് ജാസ്മിന്‍. ഫാമിലി വീക്കില്‍ ബിഗ് ബോസ് ഹൗസിലേക്ക് ജാസ്മിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നു.

ജാസ്മിന്റെ കുട്ടിക്കാലത്തെ കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജാസ്മിന്‍ 9 വയസ്സുവരെ ഒറ്റക്കായിരുന്നുവെന്നും അതിന് ശേഷമായിരുന്നു അനുജന്‍ വന്നതെന്നും അതുകൊണ്ട് തന്നെ ഒത്തിരി കൊഞ്ചിച്ചാണ് ജാസ്മിനെ വളര്‍ത്തിയതെന്നും ഉമ്മ പറയുന്നു.

Also Read:സന്തോഷവും പേടിയുമുണ്ട്, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ, സാധനം കൈയ്യില്‍ നിന്നും പോയി, മമ്മൂട്ടി പറയുന്നു

ഭയങ്കര കുസൃതിക്കാരിയായിരുന്നു. എന്തുപറഞ്ഞാലും കേള്‍ക്കാത്ത സ്വഭാവമായിരുന്നുവെന്നും സ്‌കൂളില്‍ എന്നും പോയി നന്നായി പഠിക്കാറുണ്ടായിരുന്നുവെന്നും പക്ഷേ നല്ലൊരു ചട്ടമ്പിയായിരുന്നുവെന്നും ഉമ്മ പറയുന്നു. ജാസ്മിന്‍ വളര്‍ന്ന് വരുന്ന സമയത്ത് താന്‍ നാട്ടിലില്ലായിരുന്നുവെന്ന് ഉപ്പ പറയുന്നു.

ഗള്‍ഫിലായിരുന്നു. തനിക്ക് വയ്യാതായതോടെയാണ് അവള്‍ യൂട്യൂബ് തുടങ്ങിയതെന്നും വീട്ടിലെ ചെലവും മറ്റ് കാര്യങ്ങളൊക്കെ നോക്കുന്നത് അവളായിരുന്നുവെന്നും തന്റെ കടങ്ങളൊക്കെ ജാസ്മിന്‍ വീട്ടിയെന്നും തനിക്ക് കാറെടുത്ത് തന്നുവെന്നും താന്‍ ആശുപത്രിയിലായപ്പോഴും എല്ലാ നോക്കി നടത്തിയതും ജാസ്മിനായിരുന്നുവെന്നും ഉപ്പ പറയുന്നു.

Advertisement