സന്തോഷവും പേടിയുമുണ്ട്, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ, സാധനം കൈയ്യില്‍ നിന്നും പോയി, മമ്മൂട്ടി പറയുന്നു

112

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്‌നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

Also Read:കണ്ടാല്‍ ഒരു പരിചയവും കാണിക്കില്ല, അന്ധന്റെ കണ്ണാടിയും വെച്ച് ഒറ്റ നടപ്പാണ്, മമ്മൂട്ടിക്കെതിരെ ശാന്തിവിള ദിനേശ്

ഈ മാസം 23ന് ചിത്രം തിയ്യേറ്ററുകളിലെത്തും. ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ടര്‍ബോയുടെ ബുക്കിങ്ങ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരിക്കുകയാണ്. അതിവേഗത്തിലാണ് ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ് നടക്കുന്നതെന്നാണ് വിവരം.

ഇപ്പോഴിതാ ടര്‍ബോയുടെ പ്രോമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങള്‍ക്ക് ഇപ്പോഴും ടര്‍ബോ ഒരു മാസ് സിനിമയാണെന്ന ബോധ്യം വന്നിട്ടില്ലെന്നും ടര്‍ബോ ആര്‍ക്കൊക്കെ ഇഷ്ടപ്പെടുമെന്നും ഇഷ്ടപ്പെടില്ലെന്നും പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Also Read:മമ്മൂട്ടിയും എംഎ യൂസഫലിയും സ്വന്തമാക്കിയ അത്യാഡംബര കാര്‍ ഷെയിന്‍ നിഗത്തിനും, പുച്ഛിച്ചവര്‍ക്കെല്ലാം കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി ഷെയിന്‍ നിഗം

സ്വാഭാവികമായും സംഭവിക്കുന്ന ഒരു സിനിമയാണ് ടര്‍ബോ. പക്ഷേ ഇതില്‍ മാസ് രംഗങ്ങളൊക്കെയുണ്ടെന്നും എന്നാല്‍ ഇതൊരു മാസ് സിനിമയാണെന്ന് പറയാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

പടം ഇറങ്ങാന്‍ പോകുവല്ലേ, സന്തോഷവും പേടിയുമുണ്ട്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ, സാധനം കൈയ്യില്‍ നിന്നും പോയല്ലോ എന്നും ഇനി വരുന്നത് പോലെ വരട്ടെയെന്ന് കരുതാനെയുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു.

Advertisement