മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ഇന്ന് ആരാധകരേറെയാണ്. ടെലിവിഷന്‍ അവതാരകനായിട്ടായിരുന്നു ആസിഫ് അലിയുടെ തുടക്കം.
പിന്നീട് ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നായകനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം ഇന്ന്.
ഇപ്പോഴിതാ വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തനിക്ക് വിനീതുമായി നല്ലൊരു സുഹൃത്ബന്ധമുണ്ടെന്നും അതൊന്നും സിനിമയുമായി ബന്ധപ്പെട്ടല്ലെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ട്രാഫിക് സിനിമ മുതലാണ് വിനീതിനെ പരിചയപ്പെടുന്നത്. ആ സുഹൃത്ബന്ധം സിനിമയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സുഹൃത് ബന്ധം സിനിമയുമായല്ല, അത് ഭക്ഷണവും യാത്രയുമൊക്കെയായി റിലേറ്റഡാണെന്നും ആസിഫ് അലി പറയുന്നു.
അസി എന്നാണ് പലപ്പോഴും വിനീത് തന്നെ വിളിക്കുന്നതെന്നും നല്ല ബിരിയാണി കിട്ടുന്ന സ്ഥലം എവിടെയാണെന്നൊക്കെ ചോദിച്ചാണ് അവന്‍ തന്നെ വിളിക്കുന്നതെന്നും അത് ചോദിക്കാന്‍ വേണ്ടി മാത്രമാണ് വിളിക്കാറുള്ളതെന്നംു ആസിഫ് പറയുന്നു.