ഏറ്റവുമധികം ഹൗസ് ഫുള്‍ ഷോകളുമായി ഗുരുവായൂരമ്പല നടയില്‍, പുതിയ റെക്കോര്‍ഡുമായി കുതിപ്പ്

69

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. സമീപകാലത്തെ മികച്ച പ്രീറിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍. ചിത്രത്തില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisements

ചിത്രം തിയ്യേറ്ററുകളിലെത്തിയ ആദ്യ ദിവസം തന്നെ പോസിറ്റീവ് അഭിപ്രായങ്ങളാണ് നേടാനായത്. അതുകൊണ്ടുതന്നെ ബോക്‌സോഫീസില്‍ കുതിച്ചുകയറുകയാണ് ചിത്രം. വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു.

Also Read:ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം സിനിമയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടില്ല, നല്ല ബിരിയാണി കിട്ടുന്ന സ്ഥലം ചോദിച്ചാണ് അവന്‍ വിളിക്കാറുള്ളത, വിനീത് ശ്രീനിവാസനെ കുറിച്ച് ആസിഫ് അലി പറയുന്നു

ഇപ്പോഴിതാ മറ്റൊരു റോക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഈ വര്‍ഷം മലയാളത്തില്‍ ഒരു ദിവസം ഏറ്റവുമധികം ഹൗസ്ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍.

കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിലാകെ 720ല്‍ ഏറെ ഹൗസ്ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. ചിത്രത്തില്‍ തമിഴ് താരം യോഗി ബാബുവും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കിയ ചിത്രമാണിത്.

Also Read:സന്തോഷവും പേടിയുമുണ്ട്, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ, സാധനം കൈയ്യില്‍ നിന്നും പോയി, മമ്മൂട്ടി പറയുന്നു

കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ 4 എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Advertisement